പുല്‍പ്പള്ളി: ഡോക്ടര്‍മാരുടെ കുറവ് പാടിച്ചിറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തിനു കീഴിലുള്ള പാടിച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ചില്ല. രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്.
അതിനാല്‍ത്തന്നെ കുടുംബാരോഗ്യം വേണ്ടവിധം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല. ചകിത്സയ്ക്ക് എത്തുന്നവരെ സമയമെടുത്ത് പരിശോധിക്കാനും മരുന്നുകള്‍ കുറിക്കാനും ഡോക്ടര്‍മാര്‍ക്ക് കഴിയുന്നില്ല. ഇവര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കടക്കം പുറത്തുപോകുമ്പോള്‍ രോഗികള്‍ക്ക് ആശുപത്രി സേവനം ലഭിക്കാത്ത സ്ഥിതിയുമുണ്ട്.
കേന്ദ്രത്തില്‍ എത്തുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും ആവശ്യത്തിനു ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടിയില്ലാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. കുടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പൊതുപ്രവര്‍ത്തകര്‍ നിരവധി തവണ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയതാണ്.
പക്ഷേ, ഫലം ഉണ്ടാകുന്നില്ല. രണ്ടുവര്‍ഷം മുമ്പാണ് പ്രാഥാമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. ആശുപത്രി വികസനത്തിന് ജനപ്രതിനിധികള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags : Local News Nattuvishesham Wayanad