x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രൂ​പ്പ് വി​ല്ലേ​ജു​ക​ളു​ടെ വി​ഭ​ജ​നം സെ​ന്‍​സ​സി​നു​ശേ​ഷം പ​രി​ഗ​ണി​ക്കും: മന്ത്രി അനിൽ കുമാർ

വെബ് ഡെസ്ക്
Published: July 14, 2026 02:02 AM IST | Updated: July 14, 2026 02:02 AM IST

ചെ​ങ്ക​ള സ്മാ​ര്‍​ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ ഗ്രൂ​പ്പ് വി​ല്ലേ​ജു​ക​ള്‍ വി​ഭ​ജി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും എ​ന്നാ​ല്‍ സെ​ന്‍​സ​സ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തു പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും അ​തി​നു​ശേ​ഷം ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും റ​വ​ന്യു​മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍. ചെ​ങ്ക​ള സ്മാ​ര്‍​ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍, ലാ​ന്‍​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ര്‍ എ​ച്ച്. ദി​നേ​ശ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള​ക്കു​ഞ്ഞി ചെ​ര്‍​ക്ക​ള, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​സ​ന്ത​ന്‍ അ​ജ​ക്കോ​ട്, വൈ​സ്പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ന്‍ ക​ബീ​ര്‍, മു​ന്‍​മ​ന്ത്രി സി.​ടി. അ​ഹ​മ്മ​ദ​ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​സ്ന മ​നാ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ന​സീ​ഫ, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി.​കെ. ഫൈ​സ​ല്‍, പി.​എം.​എ. ക​രീം, ജെ​റ്റോ ജോ​സ​ഫ് ബ​ജു ഉ​ണ്ണി​ത്താ​ന്‍, ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ര്‍, നാ​ഷ​ണ​ല്‍ അ​ബ്ദു​ള്ള, റ​വ​ന്യു ‍ സെ​ക്ര​ട്ട​റി കെ. ​ജീ​വ​ന്‍ ബാ​ബു, എ​ഡി​എം പി. ​ഉ​ദ​യ​കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News villages census

Recent News

Corehub Up