Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Census

ജാതി സെൻസസ് വൈകിക്കാൻ നീക്കമെന്നു കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: ജാ​തി സെ​ൻ​സ​സ് വൈ​കി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഉ​ദ്ദേ​ശ്യ​മു​ണ്ടെ​ന്ന് കോ​ണ്‍ഗ്ര​സ്. വ​രു​ന്ന സെ​ൻ​സ​സി​ൽ ജാ​തി ക​ണ​ക്കെ​ടു​പ്പും ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് മോ​ദി​സ​ർ​ക്കാ​ർ ഒ​രു വ​ർ​ഷം മു​ന്പ് പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ജാ​തി സെ​ൻ​സ​സ് പ്ര​ഖ്യാ​പി​ച്ച് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ജാ​തി ക​ണ​ക്കെ​ടു​പ്പ് എ​ങ്ങ​നെ ന​ട​ത്തു​മെ​ന്നു​ള്ള​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളു​മാ​യോ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യോ കു​റ​ഞ്ഞ​പ​ക്ഷം വി​ദ​ഗ്ധ​രു​മാ​യോ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും കോ​ണ്‍ഗ്ര​സ് നേ​താ​വ് എ​ക്സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ജാ​തി സെ​ൻ​സ​സി​നെ സം​ബ​ന്ധി​ച്ചു​ണ്ടാ​യി​ട്ടു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ സ​മീ​പ​കാ​ല നാ​ൾ​വ​ഴി​ക​ൾ പ​രാ​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി നാ​ട​കീ​യ​മാ​യ യു ​ടേ​ണ്‍ ന​ട​ത്തി. ജാ​തി ക​ണ​ക്കെ​ടു​പ്പ് ന​ട​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ന്നി​ല്ലെ​ന്ന്, 2021 ജൂ​ലൈ 21ന് ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യും ജാ​തി ക​ണ​ക്കെ​ടു​പ്പ് ന​ട​ത്താ​നു​ള്ള കോ​ട​തി​യു​ടെ ഏ​തൊ​രു ഉ​ത്ത​ര​വും മോ​ദി​സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​ന് ത​ത്തു​ല്യ​മാ​യി​രി​ക്കു​മെ​ന്നു​മു​ള്ള 2021 സെ​പ്റ്റം​ബ​ർ 21ന് ​മോ​ദി​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​വും ജ​യ്റാം ര​മേ​ശ് എ​ക്സി​ൽ സൂ​ചി​പ്പി​ച്ചു.

ജാ​തി സെ​ൻ​സ​സ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2023 ഏ​പ്രി​ൽ 16ന് ​കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി​യ​തും 2024 ഏ​പ്രി​ൽ 28ന് ​ജാ​തി സെ​ൻ​സ​സ് ന​ട​ത്താ​നു​ള്ള കോ​ണ്‍ഗ്ര​സ് ആ​വ​ശ്യം അ​വ​രു​ടെ"അ​ർ​ബ​ൻ ന​ക്സ​ൽ’ ചി​ന്താ​ഗ​തി​യാ​ണു വെ​ളി​വാ​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​തും ജ​യ്റാം ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി.

National

സെ​ൻ​സ​സ് ന​ട​പ​ടി​ക​ൾ​ക്ക് 30 ല​ക്ഷം ഉ​ദ്യോ​ഗ​സ്ഥ​ർ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ദേ​​​​​ശീ​​​​​യ പ്രാ​​​​​ധാ​​​​​ന്യ​​​​​മു​​​​​ള്ള സെ​​​​​ൻ​​​​​സ​​​​​സ് പ്ര​​​​​ക്രി​​​​​യ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കാ​​​​​ൻ 30 ല​​​​​ക്ഷം ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ​​​​​യാ​​​​​ണ് നി​​​​​യ​​​​​മി​​​​​ക്കു​​​​​ക. സ​​​​​ർ​​​​​ക്കാ​​​​​ർ സ്കൂ​​​​​ളി​​​​​ലെ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രും സം​​​​​സ്ഥാ​​​​​ന​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യ​​​​​മി​​​​​ച്ച ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​മാ​​​​​യി​​​​​രി​​​​​ക്കും ക​​​​​ണ​​​​​ക്കെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ത്തു​​​​​ക.

ആ​​​​​ൻ​​​​​ഡ്രോ​​​​​യ്ഡ്, ഐ​​​​​ഒ​​​​​എ​​​​​സ് മൊ​​​​​ബൈ​​​​​ലു​​​​​ക​​​​​ളി​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​കു​​​​​ന്ന ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​നു​​​​​ക​​​​​ൾ വ​​​​​ഴി വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ശേ​​​​​ഖ​​​​​രി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന ആ​​​​​ദ്യ ഡി​​​​​ജി​​​​​റ്റ​​​​​ൽ സെ​​​​​ൻ​​​​​സ​​​​​സാ​​​​​ണ് 2027ലേ​​​​​ത്. സെ​​​​​ൻ​​​​​സ​​​​​സി​​​​​ൽ സ്വ​​​​​യം വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന ഉ​​​​​പാ​​​​​ധി​​​​​യും പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ണ്ടാ​​​​​കും.

ര​​​​​ണ്ടാം ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ജ​​​​​ന​​​​​സം​​​​​ഖ്യാ ക​​​​​ണ​​​​​ക്കെ​​​​​ടു​​​​​പ്പി​​​​​ലാ​​​​​ണ് ജാ​​​​​തി​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ശേ​​​​​ഖ​​​​​രി​​​​​ക്കു​​​​​ക. ഏ​​​​​പ്രി​​​​​ൽ 30ന് ​​​​​രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള മ​​​​​ന്ത്രി​​​​​സ​​​​​ഭാ​​​​​സ​​​​​മി​​​​​തി അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ൽ​​​​​കി​​​​​യ ജാ​​​​​തി ക​​​​​ണ​​​​​ക്കെ​​​​​ടു​​​​​പ്പി​​​​​ന്‍റെ അ​​​​​ന്തി​​​​​മ​​​​​ഫ​​​​​ല​​​​​ങ്ങ​​​​​ൾ ഇ​​​​​ന്ത്യ​​​​​ൻ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തെ മാ​​​​​റ്റി​​​​​വ​​​​​ര​​​​​യ്ക്കു​​​​​മെ​​​​​ന്നാ​​​​​ണ് വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. 1931ലാ​​​​​ണ് രാ​​​​​ജ്യ​​​​​ത്ത് അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി ജാ​​​​​തി ക​​​​​ണ​​​​​ക്കെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ന്ന​​​​​ത്.

ഹൗ​​​സ് ലി​​​സ്റ്റിം​​​ഗ് അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം

അ​​​​​​​​ടു​​​​​​​​ത്ത​​​​​​​വ​​​​​​​​ർ​​​​​​​​ഷം ഏ​​​​​​​​പ്രി​​​​​​​​ൽ മു​​​​​​​​ത​​​​​​​​ൽ സെ​​​​​​​​പ്റ്റം​​​​​​​​ബ​​​​​​​​ർ വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള ആ​​​​​​​​ദ്യ​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ ഒ​​​​​​​​രു പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ത്തെ ഓ​​​​​​​​രോ കെ​​​​​​​​ട്ടി​​​​​​​​ട​​​​​​​ത്തെ​​​​​​​​യും ഭ​​​​​​​​വ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​യും സൗ​​​​​​​​ക​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​യും ആ​​​​​​​​സ്തി​​​​​​​​ക​​​​​​​​ളെ​​​​​​​​യും ജീ​​​​​​​​വി​​​​​​​​ത​​​​​​​സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​യും സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ചു​​​​​​​​ള്ള വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ തി​​​​​​​​ട്ട​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന പ്ര​​​​​​​​ക്രി​​​​​​​​യ​​​​​​​​യാ​​​​​​​​യ ഹൗ​​​​​​​​സ് ലി​​​​​​​​സ്റ്റിം​​​​​​​​ഗ്, ഹൗ​​​​​​​​സിം​​​​​​​​ഗ് സെ​​​​​​​​ൻ​​​​​​​​സ​​​​​​​​സ് ന​​​​​​​​ട​​​​​​​​ക്കും.

വ്യ​​​​​​​​ക്തി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ എ​​​​​​​​ണ്ണ​​​​​​​​മ​​​​​​​​ട​​​​​​​​ക്ക​​​​​​​​മു​​​​​​​​ള്ള വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന സു​​​​​​​​പ്ര​​​​​​​​ധാ​​​​​​​​ന പ്ര​​​​​​​​ക്രി​​​​​​​​യ​​​​​​​​യാ​​​​​​​​യ ജ​​​​​​​​ന​​​​​​​​സം​​​​​​​​ഖ്യാ ക​​​​​​​​ണ​​​​​​​​ക്കെ​​​​​​​​ടു​​​​​​​​പ്പ് 2027 ഫെ​​​​​​​​ബ്രു​​​​​​​​വ​​​​​​​​രി​​​​​​​​യി​​​​​​​​ലാ​​​​​​​​ണ് ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ക.

കേ​​​​​​​​ന്ദ്ര​​​​​​​​ഭ​​​​​​​​ര​​​​​​​​ണ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​മാ​​​​​​​​യ ല​​​​​​​​ഡാ​​​​​​​​ക്കി​​​​​​​​ലും ജ​​​​​​​​മ്മു കാ​​​​​​​​ഷ്മീ​​​​​​​​ർ, ഹി​​​​​​​​മാ​​​​​​​​ച​​​​​​​​ൽ, ഉ​​​​​​​​ത്ത​​​​​​​​രാ​​​​​​​​ഖ​​​​​​​​ണ്ഡ് എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ ചി​​​​​​​​ല മ​​​​​​​​ഞ്ഞു മൂ​​​​​​​​ടി​​​​​​​​യ പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും ജ​​​​​​​​ന​​​​​​​​സം​​​​​​​​ഖ്യാ ക​​​​​​​​ണ​​​​​​​​ക്കെ​​​​​​​​ടു​​​​​​​​പ്പ് അ​​​​​​​​ടു​​​​​​​​ത്ത​​​​​​​​വ​​​​​​​​ർ​​​​​​​​ഷം സെ​​​​​​​​പ്റ്റം​​​​​​​​ബ​​​​​​​​റി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ക്കും.

National

സെൻസസ്: ജനുവരി 15നകം ഉദ്യോഗസ്ഥരെ നിയമിക്കണം

ന്യൂ​​​ഡ​​​ൽ​​​ഹി: സെ​​​ൻ​​​സ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ പ്ര​​​ക്രി​​​യ​​​യ്ക്കാ​​​യി അ​​​ടു​​​ത്ത വ​​​ർ​​​ഷം ജ​​​നു​​​വ​​​രി 15ന​​​കം ആ​​​വ​​​ശ്യ​​​മാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യ​​​മി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കും ര​​​ജി​​​സ്ട്രാ​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ (ആ​​​ർ​​​ജി​​​ഐ) നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ജ​​​ന​​​സം​​​ഖ്യാ ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ന് എ​​​ന്യുമ​​​റേ​​​റ്റ​​​ർ​​​മാ​​​രെ​​​യും, മേ​​​ൽ​​​നോ​​​ട്ടത്തി​​​നാ​​​യി സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​രെ​​​യും നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ർ​​​ജി​​​ഐ​​​യു​​​ടെ സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. 700 മു​​​ത​​​ൽ 800 വ​​​രെ ജ​​​ന​​​സം​​​ഖ്യ​​​ക്കാ​​​യി ഒ​​​രു എ​​​ന്യു​​​മ​​​റേ​​​റ്റ​​​റെ​​​യും ആ​​​റ് എ​​​ന്യുമ​​​റേ​​​റ്റ​​​ർ​​​മാ​​​രു​​​ടെ ജോ​​​ലി​​​ക​​​ൾ​​​ക്കു മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റെ​​​യും നി​​​യ​​​മി​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം. അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ​​​ത്തു ശ​​​ത​​​മാ​​​നം അ​​​ധി​​​ക എ​​​ന്യൂ​​​മ​​​റേ​​​റ്റ​​​ർ​​​മാ​​​രെ​​​യും സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​രെ​​​യും നി​​​യ​​​മി​​​ക്കാ​​​നും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

1990ലെ ​​​സെ​​​ൻ​​​സ​​​സ് നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ റൂ​​​ൾ 3 അ​​​നു​​​സ​​​രി​​​ച്ച് അ​​​ധ്യാ​​​പ​​​ക​​​രെ​​​യും ക്ല​​​ർ​​​ക്കു​​​മാ​​​രെ​​​യും ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​യും എ​​​ന്യൂ​​​മ​​​റേ​​​റ്റ​​​റാ​​​യി നി​​​യ​​​മി​​​ക്കാ​​​മെ​​​ന്ന് ആ​​​ർ​​​ജി​​​ഐ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ന്യുമ​​​റേ​​​റ്റ​​​റേ​​​ക്കാ​​​ൾ ഉ​​​യ​​​ർ​​​ന്ന റാ​​​ങ്കു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രി​​​ക്കും സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ. വ​​​രു​​​ന്ന സെ​​​ൻ​​​സ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്നതിന് 30 ല​​​ക്ഷം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യാ​​​ണ് ഫീ​​​ൽ​​​ഡു​​​ക​​​ളി​​​ൽ വി​​​ന്യ​​​സി​​​ക്കു​​​ക.

ര​​​ണ്ടു ഘ​​​ട്ട​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന സെ​​​ൻ​​​സ​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം അ​​​ടു​​​ത്ത വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ മു​​​ത​​​ലും ര​​​ണ്ടാം​​​ഘ​​​ട്ടം 2027 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലു​​​മാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ക.

15 വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം രാ​​​ജ്യ​​​ത്തു ന​​​ട​​​ക്കു​​​ന്ന സെ​​​ൻ​​​സ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ചോ​​​ദ്യാ​​​വ​​​ലി ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്രം ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

Kerala

ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഡി​ജി​റ്റ​ല്‍ സെ​ന്‍​സ​സി​നു​ള്ള പ്രീ ​ടെ​സ്റ്റി​ന് സം​സ്ഥാ​ന​ത്ത് തു​ട​ക്കം

കൊ​ച്ചി: 1948 ലെ ​സെ​ന്‍​സ​സ് ആ​ക്ട് പ്ര​കാ​രം ന​ട​ത്ത​പ്പെ​ടു​ന്ന സെ​ന്‍​സ​സ് 2027 ന്‍റെ ഒ​ന്നാം ഘ​ട്ട പ്രീ ​ടെ​സ്റ്റ് 2025 കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​നം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ലും ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ സാ​മ്പി​ള്‍ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ പ്രീ​ടെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ട്ട​പ്പാ​ടി ട്രൈ​ബ​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ക​ള്ള​മ​ല, ഷോ​ള​യൂ​ര്‍ വി​ല്ലേ​ജു​ക​ളി​ലും, ഇ​ടു​ക്കി ജി​ല്ല​യി​ലെ ഉ​ടു​മ്പ​ന്‍​ചോ​ല താ​ലൂ​ക്കി​ലെ ഇ​ര​ട്ട​യാ​ര്‍ വി​ല്ലേ​ജി​ലും, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കൊ​ച്ചി മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ഒ​ന്നു മു​ത​ല്‍ നാ​ലു​വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ലു​മാ​ണ് പ്രീ​ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്.

ഈ ​പ്ര​ക്രി​യ​യ്ക്കാ​യി ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ന്‍​സ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. ഉ​ടു​മ്പ​ന്‍​ചോ​ല, അ​ട്ട​പ്പാ​ടി താ​ലൂ​ക്കു​ക​ളി​ലെ ത​ഹ​സി​ല്‍​ദാ​ര്‍​മാ​രേ​യും കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യെ​യു​മാ​ണ് ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍ വീ​ടു​ക​ളി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും.

ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ഡി​ജി​റ്റ​ല്‍ സെ​ന്‍​സ​സ് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​ത്തു​ന്ന​ത്. വീ​ടു​ക​ളു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്ക​ലും വീ​ടു​ക​ളു​ടെ സെ​ന്‍​സ​സും. ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പി​നു​മു​ള്ള വി​വ​ര​ങ്ങ​ള്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വ​ഴി​യാ​ണ് ശേ​ഖ​രി​ക്കു​ക.

ഇ​തോ​ടൊ​പ്പം, സെ​ന്‍​സ​സി​ന്‍റെ പു​രോ​ഗ​തി ത​ത്സ​മ​യം നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ആ​ദ്യ​മാ​യി ഒ​രു സി​എം​എം​എ​സ് വെ​ബ് പോ​ര്‍​ട്ട​ലും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ നി​ര്‍​വ​ഹ​ണം ഉ​റ​പ്പാ​ക്കാ​ന്‍, ഉ​പ​യോ​ഗി​ക്കേ​ണ്ട ഡി​ജി​റ്റ​ല്‍ ടൂ​ളു​ക​ളി​ലെ​യും ഡി​സൈ​ന്‍ ച​ട്ട​ക്കൂ​ടി​ലെ​യും പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നും പ്രീ ​ടെ​സ്റ്റ് നി​ര്‍​ണാ​യ​ക​മാ​ണ്.

വി​ദൂ​ര​ത, ദു​ര്‍​ഘ​ട​മാ​യ ഭൂ​പ്ര​ദേ​ശം, ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്റ്റി​വി​റ്റി പ്ര​ശ്‌​ന​ങ്ങ​ള്‍, ചേ​രി പ്ര​ദേ​ശം മു​ത​ലാ​യ​വ പ​രി​ഗ​ണി​ച്ചാ​ണ് പ്രീ​ടെ​സ്റ്റ് സാ​മ്പി​ളു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ള്‍ വ​സ്തു​താ​പ​ര​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി സ​ഹ​ക​രി​ക്കു​ക​യും പ്രീ ​ടെ​സ്റ്റ് വി​ജ​യ​ക​ര​മാ​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സെ​ന്‍​സ​സ് ഓ​പ്പ​റേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​റേ​റ്റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

2025 ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ന​വം​ബ​ര്‍ ഏ​ഴു​വ​രെ സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​നു​ള്ള അ​വ​സ​രം ന​ല്‍​കി​യി​രു​ന്നു. ന​വം​ബ​ര്‍ 30 വ​രെ പ്രീ​ടെ​സ്റ്റ് തു​ട​രും.

Editorial

‘ജാ​തി’ മ​ന​സി​ലു​ണ്ട്, വി​ജ്ഞാ​പ​ന​ത്തി​ലി​ല്ല

ജാ​തി ക​ണ​ക്കെ​ടു​പ്പി​നെ​ക്കു​റി​ച്ച് പ​റ​യാ​തെ കേ​ന്ദ്രം സെ​ൻ​സ​സ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. അ​തു മു​ന്പേ പ​റ​ഞ്ഞി​ട്ടു​ണ്ട​ല്ലോ​യെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ന്യാ​യം നി​ല​നി​ൽ​ക്കി​ല്ല. കാ​ര​ണം, വി​ജ്ഞാ​പ​ന​ത്തി​ലു​ള്ള മി​ക്ക കാ​ര്യ​ങ്ങ​ളും മു​ന്പു പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. എ​ന്നി​ട്ടും ആ ​ഔ​ദ്യോ​ഗി​ക രേ​ഖ​യി​ൽ ജാ​തി മാ​ത്രം ഒ​ഴി​വാ​ക്കി.

ജാ​തി ക​ണ​ക്കെ​ടു​പ്പി​നോ​ട് തു​ട​ക്കം​മു​ത​ൽ താ​ത്പ​ര്യ​മി​ല്ലാ​തി​രു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ത്തി​ൽ​നി​ന്ന് അ​ത് ഒ​ഴി​വാ​ക്കു​ന്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും സം​ശ​യം ഉ​ട​ലെ​ടു​ക്കും. അ​താ​ണി​പ്പോ​ൾ സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ഇ​ഷ്ട​മി​ല്ലാ​ത്ത​തു ചെ​യ്യു​ന്പോ​ഴു​ണ്ടാ​കു​ന്ന ഇ​ത്ത​രം വി​ട്ടു​പോ​ക​ലു​ക​ളാ​വാം, ബ്രി​ട്ടീ​ഷു​കാ​ർ ഉ​പേ​ക്ഷി​ച്ച കോ​ള​നി​യി​ൽ 78 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​വും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട മ​റ്റൊ​രു കോ​ള​നി സ്വ​ത​ന്ത്ര​മാ​കാ​ത്ത​തി​ന്‍റെ കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്.

2011ലാ​ണ് ഒ​ടു​വി​ല​ത്തെ സെ​ൻ​സ​സ് ന​ട​ത്തി​യ​ത്. 2021ൽ ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന​തും കോ​വി​ഡ് മൂ​ലം മു​ട​ങ്ങി​യ​തു​മാ​യ സെ​ൻ​സ​സ് അ​ടു​ത്ത വ​ർ​ഷം ന​ട​ത്താ​നു​ള്ള വി​ജ്ഞാ​പ​ന​മാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച​ത്. ല​ഡാ​ക്ക്, ജ​മ്മു കാ​ഷ്മീ​ർ, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് മു​ത​ലാ​യ മ​ഞ്ഞു​മൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ 2026 ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​നും മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ 2027 മാ​ർ​ച്ച് ഒ​ന്നി​നും ന​ട​പ​ടി​ക​ളാ​രം​ഭി​ക്കും.

ഭ​വ​ന സാ​ഹ​ച​ര്യ​ങ്ങ​ൾ, സ്വ​ത്തു​ക്ക​ൾ, മ​റ്റു സൗ​ക​ര്യ​ങ്ങ​ൾ എ​ന്നീ വി​വ​ര​ങ്ങ​ൾ ഹൗ​സ് ലി​സ്റ്റിം​ഗ് ഓ​പ്പ​റേ​ഷ​നി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്പോ​ൾ വ്യ​ക്തി​ക​ളു​ടെ സാ​മൂ​ഹി​ക-​സാ​ന്പ​ത്തി​ക, സാം​സ്കാ​രി​ക, വ്യ​ക്തി​ഗ​ത വി​ശ​ദാം​ശ​ങ്ങ​ളാ​ണ് ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷം എ​ട്ടാ​മ​ത്തെ​യും ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന 16-ാമ​ത്തെ​യും സെ​ൻ​സ​സാ​ണി​ത്.

ഈ ​സെ​ൻ​സ​സി​ൽ ജാ​തി ഉ​ൾ​പ്പെ​ടു​ത്താ​ൻ ബി​ജെ​പി സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത് ഏ​റെ ത​ർ​ക്ക​ങ്ങ​ൾ​ക്കും സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ലാ​ണ്. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടു​ക​യും ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കു​ക​യും ചെ​യ്തു.

ജാ​തി സെ​ൻ​സ​സി​നെ എ​തി​ർ​ത്തി​രു​ന്ന ബി​ജെ​പി, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​യു​ടെ​യും ഇ​ക്കൊ​ല്ലം ഒ​ടു​വി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​നു ത​യാ​റാ​യെ​ങ്കി​ലും വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. ഇ​തു നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്നു പ​റ​ഞ്ഞ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ്, സ​ർ​ക്കാ​ർ ‘യു ​ടേ​ണ്‍’​എ​ടു​ക്കു​ക​യാ​ണോ​യെ​ന്നും ചോ​ദി​ച്ചു.

കോ​ണ്‍​ഗ്ര​സ് പി​ന്നാ​ക്ക ജാ​തി​ക​ളെ വ​ഞ്ചി​ച്ചി​ട്ടേ​യു​ള്ളൂ​വെ​ന്നും ജ​ന​താ പാ​ർ​ട്ടി സ​ർ​ക്കാ​ർ വ​ന്ന​തി​നു ശേ​ഷ​മാ​ണ് മ​ണ്ഡ​ൽ ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ച്ച​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ഭൂ​പേ​ന്ദ​ർ യാ​ദ​വ് തി​രി​ച്ച​ടി​ച്ചു. പ​ക്ഷേ, മ​ണ്ഡ​ൽ ക​മ്മീ​ഷ​നാ​യാ​ലും ജാ​തി സെ​ൻ​സ​സാ​യാ​ലും ഹി​ന്ദു​ക്ക​ളെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള​താ​ണ് എ​ന്ന നി​ല​പാ​ടാ​യി​രു​ന്നു സം​ഘ​പ​രി​വാ​ർ പ​ര​ന്പ​രാ​ഗ​ത​മാ​യി കൈ​ക്കൊ​ണ്ടി​രു​ന്ന​ത്.

ജാ​തി സെ​ൻ​സ​സി​നു വ​ഴ​ങ്ങി​യ ബി​ജെ​പി അ​തി​ന്‍റെ കീ​ർ​ത്തി കോ​ൺ​ഗ്ര​സി​നു കൊ​ടു​ക്കാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ത്തു​ന്നു​ണ്ട്. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് കേ​ന്ദ്ര​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​വ​കാ​ശ​പ്പെ​ട്ട​ത്, ഇ​തു മോ​ദി​യു​ടെ മ​ഹ​ത്താ​യ നീ​ക്ക​മാ​ണെ​ന്നും ഇ​ത്ര​കാ​ലം ഭ​രി​ച്ചി​ട്ടും കോ​ൺ​ഗ്ര​സി​നു ക​ഴി​ഞ്ഞി​ല്ലെ​ന്നു​മാ​ണ്.

പ​ക്ഷേ, 2011ലെ ​സെ​ൻ​സ​സി​ൽ യു​പി​എ സ​ർ​ക്കാ​ർ ജാ​തി ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും അ​തി​ൽ തെ​റ്റു​ക​ളു​ണ്ടെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് പു​റ​ത്തു​വി​ടാ​ത്ത​ത് മോ​ദി സ​ർ​ക്കാ​രാ​ണെ​ന്നു​മു​ള്ള കാ​ര്യം അ​ദ്ദേ​ഹം മ​റ​ച്ചു​വ​ച്ചു.

നി​കൃ​ഷ്ട​മാ​യ ജാ​തി സ​ന്പ്ര​ദാ​യ​ത്തെ​യും അ​തി​ലൂ​ടെ ഉ​രു​വ​പ്പെ​ട്ട സ​വ​ർ​ണാ​ധി​കാ​ര ഘ​ട​ന​യെ​യും ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ, രാ​ജ്യ​ത്തെ ദ​ളി​ത​രു​ടെ​യും ആ​ദി​വാ​സി​ക​ളു​ടെ​യും പി​ന്നാ​ക്കാ​വ​സ്ഥ​യ്ക്ക്, മാ​റി​മാ​റി​വ​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും പ​ങ്കു​ണ്ട്. കൂ​ടു​ത​ൽ കാ​ലം രാ​ജ്യം ഭ​രി​ച്ച കോ​ൺ​ഗ്ര​സി​നും ഒ​ഴി​യാ​നാ​കി​ല്ല.

പ​ക്ഷേ, 14 വ​ർ​ഷം മു​ന്പ് ജാ​തി സെ​ൻ​സ​സി​ലൂ​ടെ അ​വ​ർ തി​രു​ത്താ​ൻ ത​യാ​റാ​യെ​ങ്കി​ലും ഫ​ലം പു​റ​ത്തു​വ​ന്നി​ല്ല. ഹി​ന്ദു​ക്ക​ളെ ഭി​ന്നി​പ്പി​ക്കാ​നാ​ണ് ജാ​തി സെ​ൻ​സ​സ് എ​ന്ന് ആ​ക്ഷേ​പി​ച്ചി​രു​ന്ന ബി​ജെ​പി ഇ​പ്പോ​ൾ അ​തി​നു ത​യാ​റാ​യി​ട്ടു​ള്ള​ത് പൂ​ർ​ണ മ​ന​സോ​ടെ​യ​ല്ലെ​ന്നു വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ത​നി​ച്ചു ഭ​രി​ക്കാ​ൻ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തി​രു​ന്ന, ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും പാ​ഠ​മാ​യി​ട്ടു​ണ്ടാ​ക​ണം.

ഭ​രി​ക്കാ​ൻ ഒ​പ്പം കൂ​ട്ടി​യ നി​തീ​ഷ് കു​മാ​ർ (ജ​നാ​താ​ദ​ൾ-​യു) ബി​ഹാ​റി​ലെ ജാ​തി​വോ​ട്ടി​ന്‍റെ പ്രാ​ധാ​ന്യ​മ​റി​ഞ്ഞ് സെ​ൻ​സ​സി​നു​വേ​ണ്ടി നി​ല​കൊ​ള്ളു​ക മാ​ത്ര​മ​ല്ല, 2022ൽ ​ജാ​തി സ​ർ​വേ ന​ട​ത്തു​ക​യും ചെ​യ്ത ആ​ളാ​ണ്. മാ​ത്ര​മ​ല്ല, സെ​ൻ​സ​സി​നോ​ടു മു​ഖം തി​രി​ച്ച്, ബി​ജെ​പി​ക്കു കോ​ൺ​ഗ്ര​സ്-​രാ​ഷ്‌​ട്രീ​യ ജ​ന​താ​ദ​ൾ സ​ഖ്യ​ത്തെ ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ടാ​നു​മാ​വി​ല്ല.

മ​റ്റൊ​രു കാ​ര​ണം, ഹി​ന്ദു​ത്വ വൈ​കാ​രി​ക​ത​യെ പ​ഴ​യ​തു​പോ​ലെ ഇ​നി ആ​ശ്ര​യി​ക്കാ​നാ​കി​ല്ല എ​ന്ന​താ​ണ്. രാ​മ​ക്ഷേ​ത്രം പ​ണി​ത അ​യോ​ധ്യ​യി​ൽ​പോ​ലും ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തു​പോ​ലെ, ലോ​ക സാ​ന്പ​ത്തി​ക പ​ട്ടി​ക​യി​ൽ മു​ന്നേ​റു​ക​യാ​ണെ​ങ്കി​ലും ഉ​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രും ത​മ്മി​ലു​ള്ള അ​ന്ത​രം രാ​ജ്യ​ത്ത് ബി​ജെ​പി ഭ​ര​ണ​ത്തി​ൽ വ​ർ​ധി​ച്ചെ​ന്ന യാ​ഥാ​ർ​ഥ്യ​വും തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടും. അ​തി​ൽ ഏ​റ്റ​വും ദ​രി​ദ്ര​രാ​യ ദ​ളി​ത​രെ​യും ആ​ദി​വാ​സി​ക​ളെ​യും അ​വ​ഗ​ണി​ച്ച് ഏ​റെ മു​ന്നോ​ട്ടു പോ​കാ​നാ​വി​ല്ല.

ലോ​ക​ജ​ന​സം​ഖ്യ​യി​ൽ ഇ​ന്ത്യ ഒ​ന്നാ​മ​താ​യ​തി​നു​ശേ​ഷ​മു​ള്ള ഈ ​വ​ന്പ​ൻ ക​ണ​ക്കെ​ടു​പ്പ് ലോ​കം കാ​ത്തി​രി​ക്കു​ന്ന​താ​ണ്. ന​മു​ക്കും തി​രു​ത്താ​നു​ണ്ട്. ഈ ​രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്തും അ​ധി​കാ​ര​വും അ​വ​കാ​ശ​ങ്ങ​ളു​മൊ​ക്കെ ഏ​തു​വി​ധ​മാ​ണ് വി​ത​ര​ണം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് എ​ന്ന് അ​റി​യേ​ണ്ട​തു​ണ്ട്. അ​നീ​തി​ക​ൾ​ക്കു പ​രി​ഹാ​രം ചെ​യ്യാ​ൻ അ​തി​ന്‍റെ കൃ​ത്യ​മാ​യ ക​ണ​ക്ക് ആ​വ​ശ്യ​മാ​ണ്.

നു​ണ​പ്ര​സം​ഗ​ങ്ങ​ൾ​ക്കും വ്യാ​ജ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കും അ​ന്ത്യ​മാ​ക​ണം. ജാ​തി സെ​ൻ​സ​സ് ന​ട​ത്തി​യാ​ൽ, സം​വ​ര​ണം ഇ​ല്ലാ​ത്ത​വ​രു​ടെ ഉ​ള്ള അ​വ​സ​ര​ങ്ങ​ൾ​കൂ​ടി ന​ഷ്ട​പ്പെ​ടു​മെ​ന്ന വാ​ദ​വും സ​ജീ​വ​മാ​യി​ട്ടു​ണ്ട്. തീ​ർ​ച്ച​യാ​യും സ​വ​ർ​ണ വി​ഭാ​ഗ​ത്തി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രു​ടെ ആ​ശ​ങ്ക​യാ​കാം അ​ത്. പ​ക്ഷേ, ഈ ​രാ​ജ്യ​ത്ത് സാ​ന്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും ത​ങ്ങ​ളേ​ക്കാ​ൾ ഏ​റെ പി​ന്നി​ലു​ള്ള​വ​രെ​ക്കു​റി​ച്ചാ​ണ് ഇ​തു പ​റ​യു​ന്ന​തെ​ന്ന് അ​വ​ര​റി​യു​ന്നി​ല്ല.

അ​വ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത് രാ​ഷ്‌​ട്രീ​യ​മാ​ണ്. ഇ​ന്നും ദ​ളി​ത​രെ​യും ആ​ദി​വാ​സി​ക​ളെ​യും തൊ​ട്ടു​കൂ​ടാ​ത്ത​വ​രാ​യി, ഒ​രേ കി​ണ​റ്റി​ൽ​നി​ന്നോ പാ​ത്ര​ത്തി​ൽ​നി​ന്നോ വെ​ള്ള​മെ​ടു​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലാ​ത്ത​വ​രാ​യി, സ​വ​ർ​ണ ബാ​ല​നെ മ​ക​നേ​യെ​ന്നു വി​ളി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലാ​ത്ത​വ​രാ​യി, ചി​ല ക്ഷേ​ത്ര​ങ്ങ​ളി​ലെ​ങ്കി​ലും പ്ര​വേ​ശ​ന​മി​ല്ലാ​ത്ത​വ​രാ​യി, ഒ​ന്നി​ച്ചി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രാ​യി... നി​ല​നി​ർ​ത്തി​യ രാ​ഷ്‌​ട്രീ​യം; 10 ശ​ത​മാ​നം സ​ന്പ​ന്ന​രു​ടെ കൈ​യി​ൽ ദേ​ശീ​യ വ​രു​മാ​ന​ത്തി​ന്‍റെ 57 ശ​ത​മാ​ന​വും പി​ടി​പ്പി​ച്ച രാ​ഷ്‌​ട്രീ​യം.

അ​വ​ര​ല്ലാ​തെ ആ​രും ക​ണ​ക്കി​നെ അ​ഥ​വാ സ​ത്യ​ത്തെ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല. ഭ​യ​മി​ല്ലെ​ങ്കി​ൽ, ജാ​തി സെ​ൻ​സ​സ് ന​ട​ത്തു​മെ​ന്ന തീ​രു​മാ​നം മ​ന​സി​ലൊ​തു​ക്കി​യാ​ൽ പോ​രാ, വി​ജ്ഞാ​പ​ന​ത്തി​ലും വേ​ണം.

Latest News

Corehub Up