x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സ് സെ​ല്‍​ഫ് എ​ന്യു​മ​റേ​ഷ​ന്‍ 30 വ​രെ


Published: June 24, 2026 04:55 AM IST | Updated: June 24, 2026 04:55 AM IST

പ​ത്ത​നം​തി​ട്ട: സെ​ന്‍​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​യം വി​വ​രം ന​ല്‍​ക​ല്‍ ജി​ല്ല​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 12,522 പേ​ര്‍ സെ​ല്‍​ഫ് എ​ന്യു​മ​റേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി. സെ​ന്‍​സ​സ് സെ​ല്‍​ഫ് എ​ന്യു​മ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി കോ​ന്നി അ​രു​വാ​പ്പു​ലം വി​ല്ലേ​ജി​ല്‍ ആ​വ​ണി​പ്പാ​റ ഗി​രി​ജ​ന്‍ ന​ഗ​ര്‍ നി​വാ​സി​ക​ള്‍​ക്ക് കോ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ ജി. ​അ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി.

ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ മ​നോ​ജ് കു​മാ​ർ, വി. ​ആ​ര്‍. ഷൈ​ൻ, അ​രു​വാ​പ്പു​ലം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പ്രി​യേ​ഷ്, സെ​ന്‍​സ് ക്ലാ​ര്‍​ക്ക് അ​ഖി​ല്‍ കൃ​ഷ്ണ​ന്‍, സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. തി​രു​വ​ല്ല താ​ലൂ​ക്കി​ലെ ക​ട​പ്ര, നി​ര​ണം, ഇ​ര​വി​പേ​രൂ​ർ, തോ​ട്ട​പ്പു​ഴ​ശേ​രി, കോ​യി​പ്പു​റം, നെ​ടും​പു​റം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സെ​ല്‍​ഫ് എ​ന്യു​മ​റേ​ഷ​ന്‍ കാ​മ്പ​യി​ൻ അ​താ​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

സ്വ​യം വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ 30 വ​രെ സൗ​ക​ര്യ​മു​ണ്ട്. ഭ​വ​ന പ​ട്ടി​ക​പ്പെ​ടു​ത്ത​ലി​നാ​യി എ​ന്യൂ​മ​റേ​റ്റ​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തു​ന്ന​തി​ന് മു​മ്പ് https://se.census. gov.in വെ​ബ് പോ​ര്‍​ട്ട​ലി​ലൂ​ടെ പൊ​തു​ജ​ങ്ങ​ള്‍​ക്ക് സെ​ല്‍​ഫ്-​എ​ന്യു​മ​റേ​ഷ​ന്‍ ചെ​യ്യാം. രാ​ജ്യ​ത്തെ 16- മ​ത് ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ് 2026-27 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​ണ് ന​ട​ത്തു​ന്ന​ത്.

പ്രാ​രം​ഭ​ഘ​ട്ട​മാ​യ ഭ​വ​ന​പ​ട്ടി​ക​പ്പെ​ടു​ത്ത​ല്‍ സം​സ്ഥാ​ന​ത്ത് ജൂ​ലൈ ഒ​ന്ന് മു​ത​ല്‍ 30 വ​രെ​യാ​ണ്.30 ന​കം വി​വ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ത്ത​വ​ര്‍​ക്ക് സെ​ല്‍​ഫ്-​ഇ​ന്യൂ​മ​റേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യി​ല്ല. സ​മ​ര്‍​പ്പി​ക്കാ​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് ശേ​ഖ​രി​ക്കും. കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യ്ക്ക് പോ​ര്‍​ട്ട​ലി​ല്‍ യൂ​സ​ര്‍ ഗൈ​ഡും ല​ഭി​ക്കും.

Tags : nattu vishesham Census Self-Enumeration

Recent News

Corehub Up