Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Self-Enumeration

Kottayam

സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​നി​​ല്‍ പ​​ങ്കു​​ചേ​​ര്‍​ന്ന് കാ​​മ്പ​​സു​​ക​​ള്‍

കോ​​ട്ട​​യം: ദേ​​ശീ​​യ സെ​​ന്‍​സ​​സി​​ന്‍റെ ആ​​ദ്യ ഘ​​ട്ട​​മാ​​യി കു​​ടും​​ബ​​ങ്ങ​​ള്‍ സ്വ​​ന്ത​​മാ​​യി ഓ​​ണ്‍​ലൈ​​നി​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ ന​​ല്‍​കു​​ന്ന സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​നി​​ല്‍ സ​​ജീ​​വ​​മാ​​യി പ​​ങ്കു​​ചേ​​ര്‍​ന്ന് ജി​​ല്ല​​യി​​ലെ കോ​​ള​​ജു​​ക​​ള്‍. കോ​​ള​​ജു​​ക​​ളി​​ലെ ഇ​​ല​​ക്ട​​റ​​ല്‍ ലി​​റ്റ​​റ​​സി ക്ല​​ബ്ബു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് കാ​​മ്പ​​സു​​ക​​ളി​​ല്‍ സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​ന്‍ ന​​ട​​ത്തു​​ന്ന​​ത്.

കു​​ടും​​ബാം​​ഗ​​ങ്ങ​​ളി​​ല്‍ ഏ​​തെ​​ങ്കി​​ലും ഒ​​രാ​​ള്‍​ക്ക് സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​ന്‍ ന​​ട​​ത്താ​​ന്‍ ക​​ഴി​​യും. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ കു​​ടും​​ബ​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചാ​​ണ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പോ​​ര്‍​ട്ട​​ലി​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ ന​​ല്‍​കു​​ന്ന​​ത്. സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​നി​​ലെ 34 ചോ​​ദ്യ​​ങ്ങ​​ളും ല​​ളി​​ത​​മാ​​യ​​തു​​കൊ​​ണ്ടു​​ത​​ന്നെ അ​​നാ​​യാ​​സം ഉ​​ത്ത​​രം ന​​ല്‍​കാ​​നാ​​കും. ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സി​​നെ​​ത്തു​​ട​​ര്‍​ന്ന് സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​ന്‍ ന​​ട​​ത്തു​​ന്ന രീ​​തി​​യി​​ലാ​​ണ് കാ​​മ്പ​​സു​​ക​​ളി​​ലെ ക്ര​​മീ​​ക​​ര​​ണ​​മെ​​ന്ന് കാ​​മ്പ​​സു​​ക​​ളി​​ലെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ഏ​​കോ​​പി​​പ്പി​​ക്കു​​ന്ന അ​​ഡീ​​ഷ​​ണ​​ല്‍ ജി​​ല്ലാ സെ​​ന്‍​സ​​സ് ഓ​​ഫീ​​സ​​ര്‍ പി.​​എ. അ​​മാ​​ന​​ത്ത് പ​​റ​​ഞ്ഞു.

ക​​ടു​​ത്തു​​രു​​ത്തി ഗ​​വ. പോ​​ളി​​ടെ​​ക്‌​​നി​​ക്, ഐ​​എ​​ച്ച്ആ​​ര്‍​ഡി പു​​തു​​പ്പ​​ള്ളി, കെ​​ജി കോ​​ള​​ജ് പാ​​മ്പാ​​ടി, ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജ്, ച​​ങ്ങാ​​ശേ​​രി ക്രി​​സ്തു​​ജ്യോ​​തി കോ​​ള​​ജ് ഓ​​ഫ് മാ​​നേ​​ജ്‌​​മെ​​ന്‍റ് ആ​​ന്‍​ഡ് ടെ​​ക്‌​​നോ​​ള​​ജി, പാ​​ലാ സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജ് ഓ​​ഫ് എ​​ന്‍​ജി​​നി​​യ​​റിം​​ഗ് ആ​​ന്‍​ഡ് ടെ​​ക്‌​​നോ​​ള​​ജി, ഉ​​ഴ​​വൂ​​ര്‍ സെ​​ന്‍റ് സ്റ്റീ​​ഫ​​ന്‍​സ് കോ​​ള​​ജ്, മു​​രി​​ക്കും​​വ​​യ​​ല്‍ ശ്രീ ​​ശ​​ബ​​രീ​​ശ കോ​​ള​​ജ്, പാ​​ത്താ​​മു​​ട്ടം സെ​​ന്‍റ്ഗി​​റ്റ്‌​​സ് കോ​​ള​​ജ്, വൈ​​ക്കം ശ്രീ​​മ​​ഹാ​​ദേ​​വ കോ​​ള​​ജ്, ക​​ടു​​ത്തു​​രു​​ത്തി കോ​​ള​​ജ് ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ന്‍​സ​​സ്, പ​​ള്ളം ബി​​ഷ​​പ് സ്പീ​​ച്ച്‌​​ലി കോ​​ള​​ജ് ഓ​​ഫ് അ​​ഡ്വാ​​ന്‍​സ്ഡ് സ്റ്റ​​ഡീ​​സ്, ചേ​​ര്‍​പ്പു​​ങ്ക​​ല്‍ ബി​​ഷ​​പ് വ​​യ​​ലി​​ല്‍ മെ​​മ്മോ​​റി​​യ​​ല്‍ ഹോ​​ളി​​ക്രോ​​സ് കോ​​ള​​ജ്, മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് കോ​​ള​​ജ്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഇ​​തി​​നോ​​ട​​കം സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​ന്‍ ന​​ട​​ന്നു. സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​ന്‍ ബോ​​ധ​​വ​​ത്ക​​ര​​ണ​​ത്തി​​നാ​​യി പ​​ല കേ​​ന്ദ്ര​​ങ്ങ​​ളി​​ലും കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ഭ​​വ​​ന സ​​ന്ദ​​ര്‍​ശ​​ന​​വും ന​​ട​​ത്തു​​ന്നു​​ണ്ട്.

ജി​​ല്ല​​യി​​ല്‍ ഇ​​ന്ന​​ലെ​​വ​​രെ ആ​​കെ 20,109 പേ​​ര്‍ സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​ന്‍ ന​​ട​​ത്തി. 30 വ​​രെ https://se.census.gov.in/ വ​​ഴി കു​​ടും​​ബ​​ങ്ങ​​ള്‍​ക്ക് സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​ന്‍ ന​​ട​​ത്താം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍ മ​​ന​​സി​​ലാ​​ക്കു​​ന്ന​​തി​​ന് മ​​ല​​യാ​​ളം ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ഭാ​​ഷ​​ക​​ളി​​ല്‍ ട്യൂ​​ട്ടോ​​റി​​യ​​ല്‍ വീ​​ഡി​​യോ​​ക​​ളും പോ​​ര്‍​ട്ട​​ലി​​ല്‍ ഉ​​ണ്ട്. സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​ന്‍ ചെ​​യ്ത ശേ​​ഷം ല​​ഭി​​ക്കു​​ന്ന 11 അ​​ക്ക എ​​സ്ഇ​​ഐ​​ഡി പി​​ന്നീ​​ട് എ​​ന്യു​​മ​​റേ​​റ്റ​​ർ​​മാ​​ർ വീ​​ടു​​ക​​ളി​​ല്‍ എ​​ത്തു​​മ്പോ​​ള്‍ അ​​വ​​ര്‍​ക്ക് ന​​ല്‍​ക​​ണം.

Latest News

Corehub Up