x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"പു​തു​ജീ​വ​'ന്‍റെ ന​ന്മ​യി​ൽ മൂ​ർ​ത്തി​ക്ക് പു​തു​ജീ​വ​ൻ

വെബ് ഡെസ്ക്
Published: July 17, 2026 12:38 AM IST | Updated: July 17, 2026 12:38 AM IST

മൂർത്തി

അ​ഗ​ളി: അ​ട്ട​പ്പാ​ടി ജെ​ല്ലി​പ്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന പു​തു​ജീ​വ​ൻ അ​ഗ​തി മ​ന്ദി​ര​ത്തി​ന് പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ക​ഥ​ക​ളാ​ണ് ഏ​റെ പ​റ​യാ​നു​ള്ള​ത്. അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ കു​ലു​ക്കൂ​ർ ഉ​ന്ന​തി​യി​ലെ അ​ന്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ മൂ​ർ​ത്തി​യാ​ണ് പു​തു​ജീ​വ​നി​ൽ നി​ന്ന് പു​ന​ര​ധി​വാ​സം നേ​ടി മ​ട​ങ്ങി​യ അ​വ​സാ​ന​ത്തെ​യാ​ൾ. ഇ​തോ​ടെ ഒ​രു​വ​ർ​ഷ​ത്തി​നി​ട​യി​ൽ നാ​ലു​പേ​രാ​ണ് പു​തു​ജീ​വ​നി​ൽ​നി​ന്നും പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്.

ഇ​രു​കാ​ലു​ക​ളി​ലും വ​ലി​യ വ്ര​ണ​ങ്ങ​ൾ രൂ​പ​പ്പെ​ട്ട് അ​ഗ​ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞി​രു​ന്ന മൂ​ർ​ത്തി ഒ​ന്ന​ര​മാ​സം മു​മ്പാ​ണ് പു​തു​ജീ​വ​നി​ലെ​ത്തി​യ​ത്. തീ​ർ​ത്തും അ​വ​ശ​നാ​യി​രു​ന്ന ഇ​യാ​ളെ പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് പു​തു​ജീ​വ​നി​ലെ​ത്തി​ച്ച​ത്.
പു​തു​ജീ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​അ​രു​ൺ തു​റ​വ​യ്ക്ക​ൽ, സ്റ്റാ​ഫ് ന​ഴ്സ് ഡോ​ളി, ബി​ജു തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന​ങ്ങോ​ട്ട് ത്രീ​വ്ര പ​രി​ച​ര​ണ​ത്തി​ന്‍റെ ദി​ന​ങ്ങ​ളാ​യി​രു​ന്നു.

അ​ഗ​ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി, കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ തു​ട​ങ്ങി ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണ​മു​ള്ള മ​രു​ന്നും ഭ​ക്ഷ​ണ​വും പ​രി​ച​ര​ണ​ങ്ങ​ളും യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ ന​ൽ​കി മു​റി​വ് ഭേ​ദ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ക​ന​ക​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ന്ധു​ക്ക​ളെ​ത്തി പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യ മൂ​ർ​ത്തി​യെ വീ​ട്ടി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.

ആ​രോ​രു​മി​ല്ലാ​തെ തെ​രു​വോ​ര​ങ്ങ​ളി​ലും മ​റ്റും അ​ല​യു​ന്ന നി​രാ​ലം​ബ​ർ​ക്ക് ആ​ശ്ര​യ​കേ​ന്ദ്ര​മാ​ണ് ജെ​ല്ലി​പ്പാ​റ​യി​ലെ പു​തു​ജീ​വ​ൻ അ​ഗ​തി​മ​ന്ദി​രം. നി​ല​വി​ൽ 21 പേ​രാ​ണ് പു​തു​ജീ​വ​നി​ലു​ള്ള​ത്. നാ​ടും വീ​ടും ഭാ​ഷ​യും അ​റി​യാ​തെ അ​ല​യു​ന്ന​വ​ർ​ക്കും പു​തു​ജീ​വ​ൻ ആ​ശ്ര​യ​കേ​ന്ദ്ര​മാ​യി​ട്ടു​ണ്ട്. പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി​യും ആം​ബു​ല​ൻ​സ് സ​ർ​വീ​സ് വ​ഴി​യും അ​ട്ട​പ്പാ​ടി​യു​ടെ സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ പു​തു​ജീ​വ​ൻ സ​ജീ​വ​പ​ങ്കാ​ളി​ക​ളാ​കു​ന്നു​വെ​ന്ന് പു​തു​ജീ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​അ​രു​ൺ തു​റ​വ​യ്ക്ക​ൽ പ​റ​ഞ്ഞു.

Tags : Local News Nattuvishesham 'Puthujeevan

Recent News

Corehub Up