പേരാമ്പ്ര ഡിഗ്നിറ്റി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ബിരുദ ദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിദ്ധ ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ് പ്രസംഗിക്കുന്
പേരാമ്പ്ര: സിദ്ധാന്തങ്ങൾ നിർമിക്കലല്ല പ്രായോഗിക തലത്തിൽ ചരിത്രത്തെ സാമൂഹിക നന്മക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് ചരിത്രകാരന്റെ ഉത്തരവാദിത്വമെന്ന് പ്രസിദ്ധ ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ്. പേരാമ്പ്ര ഡിഗ്നിറ്റി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ബിരുദ ദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം രാഷ്ട്രത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കുന്നതാവണമെന്നും ശരിയായ വിദ്യാഭ്യാസം നേടുന്നതിലൂടെ രാഷ്ട്രത്തിന്റെ അന്തസുയർത്തിപ്പിടിക്കുക എന്നതാണ് വിദ്യാർഥികളുടെ പ്രധാന കടമയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കാലിക്കട്ട് യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളർ ഡോ. പി. സുനോജ് കുമാർ ബിരുദദാന പ്രസംഗം നടത്തി. ഇരുന്നുറോളം വിദ്യാർഥികൾക്ക് ചടങ്ങിൽ ബിരുദം നൽകി.
പരിപാടിയിൽ കോളജ് പ്രിൻസിപ്പൽ പ്രഫ. മുഹമ്മദ് അസ്ലം, കോളജ് കമ്മിറ്റി സെക്രട്ടറി എ.കെ. അബ്ദുൾ അസീസ്, കോളജ് കമ്മിറ്റി ഭാരവാഹികളായ ടി. അബ്ദുസലാം, സി. അബ്ദുറഹിമാൻ, വൈസ് പ്രിൻസിപ്പൽ ടി.എം. അജ്നാസ്, ഡോ. സജ്ന പാലന്റവിട, വിവിധ വകുപ്പധ്യക്ഷൻമാർ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kozhikode