പ്രതീകാത്മക ചിത്രം
കട്ടപ്പന: ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആനവിലാസം സെന്റ് ജോര്‍ജ് യുപി സ്കൂളും കെവിവിഇഎസ് ആനവിലാസം യൂണിറ്റും ചേര്‍ന്ന് ഇന്നു രാവിലെ 9.30ന് ആനവിലാസത്ത് ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തും. സൈക്കിള്‍ റാലി, ഫ്ളാഷ് മോബ്, ലഹരിവിരുദ്ധ പ്രതിജ്ഞ, ലഘുലേഖ വിതരണം, ലഹരിക്കെതിരേ ഐക്യദാര്‍ഢ്യ ഒപ്പുശേഖരണം തുടങ്ങിയ പരിപാടികളും നടത്തും.
കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ. റോബിന് പട്രക്കാലായില്‍ അധ്യക്ഷത വഹിക്കും. കുമളി എസ്എച്ച്ഒ അഭിലാഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും. വിവിധ സംഘടനാ പ്രതിനിധികള്‍, വ്യാപാരികള്‍, പിടിഎ-എംപിടിഎ ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ അണിനിരക്കും.
Tags : Local News Nattuvishesham Anti-drug rally public meeting