തോമാപുരം സെന്റ് തോമസ് എൽപി സ്കൂളിലെ ക്ലാപ്പ് പദ്ധതി ഇംഗ്ലീഷ് അധ്യാപിക രേഖ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് എൽപി സ്കൂളിൽ തലശേരി അതിരൂപത കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാം ആയ ക്ലാപ്പിന്റെ ഉദ്ഘാടനം ഇംഗ്ലീഷ് അധ്യാപിക രേഖ വർഗീസ് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ഡോ. മാണി മേൽവെട്ടം അധ്യക്ഷത വഹിച്ചു.
ജോബി ജേക്കബ്, മുഖ്യാധ്യാപകൻ മാർട്ടിൻ ജോസഫ്, പിടിഎ പ്രസിഡന്റ് ഷോണി കലയത്താങ്കൽ, സ്റ്റെഫി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Thomapuram School.