x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട് വ​ള​ർ​ന്ന് റോ​ഡി​ലേ​ക്ക്, കാ​ഴ്ച മ​റ​ഞ്ഞ് യാ​ത്രി​ക​ർ


Published: July 17, 2026 04:15 AM IST | Updated: July 17, 2026 04:15 AM IST

ആ​വോ​ലി പ​രീ​യ്ക്ക​പ്പീ​ടി​ക വ​ള​വി​ൽ വാ​ഹ​ന യാ​ത്രി​ക​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന ത​ര​ത്തി​ൽ വ​ള​ർ​ന്ന കാ​ട്.

വാ​ഴ​ക്കു​ളം: സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് കാ​ടു വ​ള​ർ​ന്ന് വാ​ഹ​ന യാ​ത്രി​ക​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്നു. ആ​വോ​ലി പ​രീ​യ്ക്ക​പ്പീ​ടി​ക ക​വ​ല​യ്ക്കു സ​മീ​പ​മു​ള്ള വ​ള​വി​ലാ​ണ് കാ​ടു വ​ള​ർ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ​മാ​കു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു​നി​ന്ന് വാ​ഴ​ക്കു​ള​ത്തേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് വ​ഴി​യോ​ര​ത്തെ കാ​ട് പ്ര​ശ്ന​മാ​കു​ന്ന​ത്.

എ​തി​ർ ദി​ശ​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളോ അ​വ​യെ മ​റി​ക​ട​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളോ ഈ ​ഭാ​ഗ​ത്തെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പെ​ട്ടെ​ന്ന് കാ​ണാ​നാ​കി​ല്ല. വ​ള്ളി​ക്ക​ട ഭാ​ഗ​ത്തേ​ക്കു സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്ന് വ​ഴി​തി​രി​യു​ന്നു​ണ്ടെ​ന്ന സൂ​ച​ന ബോ​ർ​ഡും കാ​ടി​ന്‍റെ മ​റ​വി​ലാ​ണ്. കാ​ടി​നു​ള്ളി​ലെ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ഭീ​തി ഈ ​ഭാ​ഗ​ത്തെ കാ​ൽ​ന​ട​യാ​ത്ര​യും ദു​ഷ്ക​ര​മാ​ക്കു​ന്നു.

മ​ലി​ന ജ​ല​മൊ​ഴു​കു​ന്ന​തി​നു​ള്ള ഓ​ട​യും മ​ണ്ണു​വീ​ണ് അ​ട​ഞ്ഞ നി​ല​യി​ലാ​ണ്.​മ​ണ്ണു നീ​ക്കം ചെ​യ്ത് കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്തു​ക​യും തു​ട​ർ​ന്ന് മ​ണ്ണൊ​ഴു​കി എ​ത്തു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്താ​ൽ കാ​ടു​വ​ള​രു​ന്ന​ത് ത​ട​യാ​നാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up