പി.വി. സിന്ധു
ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു ക്വാര്‍ട്ടറില്‍. പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ ഹാന്‍ യുവേയെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് സിന്ധുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. സ്കോര്‍: 21-16, 21-14. ജപ്പാന്റെ ഒകുഹാരയാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി.