പ്രതീകാത്മക ചിത്രം
ചേര്‍ത്തല: തണ്ണീര്‍മുക്കം തിരുരക്ത ദേവാലയത്തില്‍ ഈശോയുടെ തിരുരക്ത തിരുനാള്‍ ഇന്നു മുതല്‍ 26 വരെ ആഘോഷിക്കും. ഇന്നു വൈകുന്നേരം 5.15ന് തിരുരക്ത ജപമാല, 5.45ന് തിരുനാള്‍ കൊടി ഉയര്‍ത്തല്‍, വിശുദ്ധ കുര്‍ബാന. 18 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 5.15 ന് തിരുരക്ത ജപമാലയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, വചനസന്ദേശം, ആരാധന, തിരുരക്ത നൊവേന, ദിവ്യകാരുണ്യ ആശീര്‍വാദം, നേര്‍ച്ചക്കഞ്ഞി വിതരണം എന്നിവ ഉണ്ടായിരിക്കും.
19നു രാവിലെ 6.30നും വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാന. 24നു രാവിലെ പത്തിനും വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാന.
25നു വൈകുന്നേരം 5.15നു തിരുരക്താഭിഷേക രോഗശാന്തി ശുശ്രൂഷാദിനമായി ആചരിക്കും. തിരുരക്ത ക്രൂശിതരൂപം എഴുന്നള്ളിച്ചുവച്ചുള്ള ശുശ്രൂഷയ്ക്കും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും ഫാ. നിഖില്‍ മുളവരിയ്ക്കല്‍ കാര്‍മികത്വം വഹിക്കും.
പ്രധാന തിരുനാള്‍ ദിനമായ 26നു രാവിലെ 9.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. സുരേഷ് റോക്കി മല്പ്പാന്. സന്ദേശം- ഫാ. ഡോണ്‍ മുളവരിയ്ക്കല്‍. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, തിരുരക്ത ജപമാല, ദിവ്യകാരുണ്യ ആശീര്‍വാദം, നേര്‍ച്ചക്കഞ്ഞി വെഞ്ചരിപ്പ്, ഈശോയുടെ തിരുക്കല്ലറയുടെ തിരുശേഷിപ്പ് വണക്കം, തിരുരക്ത ക്രൂശിത രൂപത്തില്‍ പൂമാല ചാര്‍ത്തല്‍ എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, കൊടിയിറക്ക്.
തിരുനാള്‍ ദിവസങ്ങളില്‍ മെഴുകുതിരി സമര്‍പ്പണം, എണ്ണ സമര്‍പ്പണം, പൂമാല ചാര്‍ത്തല്‍ തുടങ്ങിയ പ്രധാന നേര്ച്ചകാഴ്ചകള് സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഫാ. നിഖില്‍ പള്ളിപ്പാടന്‍, കൈക്കാരന്മാരായ ജേക്കബ് ചാക്കോ ചിറത്തറ, മാത്തച്ചന് വാടപ്പുറത്ത്, വൈസ് ചെയര്മാന് സജിത് തോമസ് ഐശ്വര്യ, ജനറല്‍ കണ്‍വീനര്‍ എം.എല്‍. ജോണ്‍ മംഗലത്തുകരി എന്നിവര്‍ അറിയിച്ചു.
Tags : Local News Nattuvishesham Feast Thanneermukkom Holy Blood Church