x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​കീ​കൃ​ത​രീ​തി​യി​ൽ ര​ണ്ടാം​വി​ള കൃ​ഷി ന​ട​ത്ത​ണ​മെ​ന്നു ക​നാ​ൽ​പ​ദ്ധ​തി യോ​ഗം

വെബ് ഡെസ്ക്
Published: July 18, 2026 04:15 AM IST | Updated: July 18, 2026 04:15 AM IST

വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന മം​ഗ​ലം​ഡാം ക​നാ​ൽ​പ​ദ്ധ​തി യോ​ഗം.

വ​ട​ക്ക​ഞ്ചേ​രി: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ വ​ര​ൾ​ച്ചാ മു​ന്ന​റി​യി​പ്പു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ഏ​കീ​കൃ​ത​രീ​തി​യി​ൽ ര​ണ്ടാം​വി​ള കൃ​ഷി ന​ട​ത്തു​വാ​ൻ മം​ഗ​ലം​ഡാം ക​നാ​ൽ​പ​ദ്ധ​തി യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​നാ​ൽ മൂ​പ്പു കു​റ​ഞ്ഞ വി​ത്തി​ന​ങ്ങ​ൾ ന​ടീ​ലി​നാ​യി ക​ർ​ഷ​ക​ർ തെ​ര​ഞ്ഞെ​ടു​ക്ക​ണം. അ​ടു​ത്ത​മാ​സം ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ജ​ല​സേ​ച​നം അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ക​ണം കാ​ർ​ഷി​ക ടൈം​ടേ​ബി​ൾ ക്ര​മ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം​ന​ൽ​കി.

ഡാ​മി​ൽ​നി​ന്നു​ള്ള ക​നാ​ലു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി കു​റ്റ​മ​റ്റ രീ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നു പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ പ​ങ്കെ​ടു​ത്തു. വ​ണ്ടാ​ഴി പാ​ട​ശേ​ഖ​ര​ത്തി​ലെ ടി. ​ഗോ​പി​നാ​ഥ​ൻ, പു​തു​ക്കോ​ട് തെ​രു​വ് പാ​ട​ശേ​ഖ​ര​ത്തി​ലെ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, കാ​വ​ശേ​രി ക​ഴ​നി പാ​ട​ശേ​ഖ​ര​ത്തി​ലെ എ​സ്. പ്രേം​രാ​ജ് എ​ന്നി​വ​രെ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Local News Nattuvishesham Canal project

Recent News

Corehub Up