ടാറിംഗ് ഇളകി താഴ്ന്നുപോയ മാണിമൂല-ശ്രീമല റോഡ്.
പടുപ്പ്: കർണാടക വനാതിർത്തിയിലെ ജനവാസകേന്ദ്രങ്ങളെ പ്രധാന ടൗണുകളുമായി ബന്ധിപ്പിക്കുന്ന മാണിമൂല-ശ്രീമല റോഡ് പാടേ തകർന്നു. 42 വർഷം മുമ്പ് നാട്ടുകാർ നിർമിച്ച ഗ്രാമീണപാത 2013 ലാണ് കുറ്റിക്കോൽ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി ടാറിംഗ് നടത്തിയത്.
വലിയ ലോറികളടക്കമുള്ള ഭാരവാഹനങ്ങൾ പതിവായി ഓടുന്ന പാതയിൽ ഇപ്പോൾ ടാറിംഗ് ഇളകി താഴ്ന്നുപോയ നിലയിലാണ്. ചില ഭാഗങ്ങളിൽ റോഡിലേക്ക് കുന്നിടിഞ്ഞും റോഡിന്റെ വശങ്ങൾ ഇടിഞ്ഞും അപകടാവസ്ഥയിലായിട്ടുണ്ട്.
കുറ്റിക്കോൽ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ടാറിംഗ് നടത്തുന്നതിനു മുമ്പ് മലഞ്ചെരിവുകളിലൂടെയുള്ള കയറ്റിറക്കങ്ങൾ നിറഞ്ഞ റോഡായിരുന്നു. ഓഫ് റോഡ് രീതിയിൽ ജീപ്പുകൾ മാത്രമാണ് മലകയറി ഇവിടെയെത്തിയിരുന്നത്. ടാറിംഗ് നടത്തിയ ശേഷമാണ് ഓട്ടോറിക്ഷയും കാറുമടക്കമുള്ള മറ്റു വാഹനങ്ങൾക്കും എത്താൻ കഴിഞ്ഞത്. ഇപ്പോൾ വീണ്ടും പഴയ അവസ്ഥയിലേക്ക് തിരിച്ചുപോവുകയാണെന്ന് നാട്ടുകാർ പറയുന്നു. കർണാടക വനമേഖലയിൽ നിന്ന് കാട്ടാനകളുൾപ്പെടെ ഇറങ്ങുന്ന സാഹചര്യത്തിൽ മതിയായ ഗതാഗതസൗകര്യങ്ങളുടെ അഭാവം ഇവിടെയുള്ളവർക്ക് ആശങ്കയാകുന്നുണ്ട്.
ോഡ് റീടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് കെ. നീലകണ്ഠൻ എംഎൽഎയ്ക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
Tags : Local News Nattuvishesham Manimoola-Srimala road