കേരള കോൺഗ്രസ് അകലക്കുന്നം മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം
അകലക്കുന്നം: കേരള കോൺഗ്രസ് അകലക്കുന്നം മണ്ഡലം കമ്മിറ്റി ഓഫീസ് കണിപറമ്പിൽ പ്രവർത്തനം ആരംഭിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി ഓഫീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടക്കൽ, ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ്, സംസ്ഥാന സെക്രട്ടറി ജോയ് കെ. മാത്യു കണിപ്പറമ്പിൽ, ഉന്നതാധികാര സമിതി അംഗങ്ങളായ സാബു ഉഴുങ്ങാലി, അനിൽ തയ്യിൽ, നിയോജകമണ്ഡലം പ്രസിഡന്റ് ബേബി തുപ്പലഞ്ഞി, ബെന്നി പുളിയൻമാക്കൽ, ജോർജുകുട്ടി മൈലാടി, നിഖിൽ തുരുത്തി, ബിനോയി ചെമ്പകശേരി, റെജി നിരപ്പേൽ, കുട്ടിയച്ചൻ കുരീക്കാട്ടിൽ, ലാൽ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kerala Congress Akalakkunnam