പ്രതീകാത്മക ചിത്രം
കൊല്ലങ്കോട്: ടൗണിൽ വീട്ടിലും വ്യാപാരസ്ഥാപനത്തിലും നടന്ന മോഷണത്തിലും മോഷണശ്രമത്തിലും പ്രദേശത്തെ താമസക്കാരും , വ്യാപാരികളും പരിഭ്രാന്ത്രിയിൽ. കൊല്ലങ്കോട് പോലീസ് സ്റ്റേഷനു സമീപത്തെ കെട്ടിടങ്ങളിലാണ് മോഷണമെന്നതാണ് പരിസരവാസികളെ പരിഭ്രാന്തിയിലാക്കുന്നത്.
കോമളവിലാസ് ലളിതഭവൻ ഗോപാലകൃഷ്ണന്റെ അടച്ചിട്ട വീട്ടിൽനിന്ന് ഒന്നരക്കിലോ വെള്ളിപ്പാത്രങ്ങളും അലമാരയിൽ സൂക്ഷിച്ച 14,350 രൂപയുമാണ് കവർന്നത്. ഇതിനു സമീപത്തെ രണ്ടു വിടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. പാലക്കാട്ടുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് സിസി ടിവികൾ കേന്ദ്രീകരിച്ചു പരിശോധന നടത്തിവരികയാണ്.
Tags : Local News Nattuvishesham thefts near the police statio traders are worried