x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ർ​ധ​ക്യം സ​ന്തോ​ഷ​മാ​ക്കാം; കൃ​ഷി​യി​ലൂ​ടെ മാ​തൃ​ക​യാ​യി ‘സ​ഹൃ​ദ​യ' ഗ്രൂ​പ്പ്

വെബ് ഡെസ്ക്
Published: July 17, 2026 10:03 PM IST | Updated: July 17, 2026 10:03 PM IST

ചെമ്മലമറ്റം സ​ഹൃ​ദ​യ എ​സ്എ​ച്ച് ഗ്രൂ​പ്പ് നടത്തിയ കപ്പകൃഷിയുടെ വിളവെടുപ്പിൽ നിന്ന്.

ചെ​മ്മ​ല​മ​റ്റം: വാ​ർ​ധ​ക്യം വി​ശ്ര​മ​ത്തി​നു​ള്ള കാ​ല​മ​ല്ല, കൃ​ഷി​യി​ലൂ​ടെ ജീ​വി​തം കൂ​ടു​ത​ൽ സ​ന്തോ​ഷ​ക​ര​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണെ​ന്ന് തെ​ളി​യി​ച്ച് ചെ​മ്മ​ല​മ​റ്റം പ​ന്ത്ര​ണ്ട് ശ്ലീ​ഹ​ൻ​മാ​രു​ടെ പ​ള്ളി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹൃ​ദ​യ എ​സ്എ​ച്ച് ഗ്രൂ​പ്പ്. ത​രി​ശു​കി​ട​ന്ന ഒ​ന്ന​ര ഏ​ക്ക​ർ ഭൂ​മി​യി​ൽ ക​പ്പ​കൃ​ഷി ന​ട​ത്തി മി​ക​ച്ച വി​ള​വ് നേ​ടി ശ്ര​ദ്ധേ​യ​രാ​യി​രി​ക്കു​ക​യാ​ണ് ഗ്രൂ​പ്പി​ലെ ഒ​മ്പ​ത് അം​ഗ​ങ്ങ​ൾ.

അ​റു​പ​ത് വ​യ​സി​ന് മു​ക​ളി​ലു​ള്ള ഒ​മ്പ​ത് പേ​ർ ചേ​ർ​ന്നാ​ണ് അ​യ്യാ​യി​രം ക​പ്പ​ച്ചു​വ​ടു​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ​ത്. റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ർ​ഷ​ക​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​രാ​ണ് സം​ഘാം​ഗ​ങ്ങ​ൾ. കൃ​ഷി​യി​ലൂ​ടെ വാ​ർ​ധ​ക്യം സ​ന്തോ​ഷ​ക​ര​വും ആ​രോ​ഗ്യ​ക​ര​വു​മാ​ക്കാ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​വ​ർ സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​ത്.

ഓ​രോ ദി​വ​സ​വും എ​ല്ലാ​വ​രും കൃ​ഷി​യി​ട​ത്തി​ലെ​ത്തി ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച​തോ​ടെ കൃ​ഷി​യി​ടം കാ​ണാ​നും ഇ​വ​ർ സ്വീ​ക​രി​ച്ച കൃ​ഷി​രീ​തി​ക​ൾ മ​ന​സ്സി​ലാ​ക്കാ​നു​മാ​യി നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്. കൂ​ട്ടാ​യ്മ​യും അ​ധ്വാ​ന​വും ഉ​ണ്ടെ​ങ്കി​ൽ വാ​ർ​ധ​ക്യ​ത്തി​ലും കാ​ർ​ഷി​ക​രം​ഗ​ത്ത് മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് സ​ഹൃ​ദ​യ എ​സ്എ​ച്ച് ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ.

Tags : Local News Nattuvishesham Old age Sahrdaya agriculture

Recent News

Corehub Up