പാലക്കാട് ജിഎംഎംജിഎച്ച്എസ് സ്കൂളിൽ നടന്ന ന്യൂസ് ലെറ്റർ പ്രകാശന ചടങ്ങ്.
പാലക്കാട്: ജിഎംഎംജിഎച്ച്എസ്എസിൽ ജൂണ്‍ മാസത്തെ സ്കൂൾ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വിദ്യാർഥികൾ തയാറാക്കിയ ‘സഹയാത്രിക’ സ്കൂൾ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.പി. പ്രീജ പ്രകാശനകർമം നിർവഹിച്ചു.
ഒന്‍പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മിഷ, അലിയ, സനുഷ എന്നിവരുൾപ്പെടുന്ന 11 അംഗ വിദ്യാർഥിസംഘമാണ് ന്യൂസ് ലെറ്റർ തയാറാക്കിയത്.
Tags : Local News Nattuvishesham School newsletter