കൊച്ചി: സേക്രഡ് ഹാർട്ട് കോളജിലെ സ്ത്രീ വിദ്യാഭ്യാസത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ-യങ് കമ്യൂണിക്കേറ്റേഴ്സ് ക്ലബ് സേക്രഡ് ഹാർട്ട് കോളജ് ചാപ്റ്റർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കൊച്ചിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഹാർട്ടിയൻ വിമൺ ഹെൽത്ത് സമ്മിറ്റിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടിന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
സ്ത്രീകളുടെ ആരോഗ്യം, പ്രതിരോധ ചികിത്സ, ആരോഗ്യ അവബോധം, ആരോഗ്യരംഗത്തെ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എസ്എച്ച് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. വർഗീസ് പുതുശേരി അധ്യക്ഷത വഹിക്കും. ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. അപു ജോൺ ജോസഫ്, കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, എംഎൽഎമാരായ ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ് എന്നിവർ വിശിഷ്ടാതിഥികളാകും.
സ്ത്രീകളുടെ ആരോഗ്യം, പ്രതിരോധ ചികിത്സ, ആരോഗ്യ വിദ്യാഭ്യാസം, വനിതാ ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ബോധവത്കരണ പരിപാടികൾ, സംവാദങ്ങൾ, സാമൂഹിക ഇടപെടലുകൾ, ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. തുടങ്ങി വിവിധ വിഷയങ്ങളിലായി ആരോഗ്യരംഗത്തെ അന്പതോളം വിദഗ്ധർ വിവിധ സെഷനുകളിൽ ചർച്ചകൾ നയിക്കും. സമ്മിറ്റ് 25ന് സമാപിക്കും.
Tags : Local News Nattuvishesham Ernakulam