പ്രതീകാത്മക ചിത്രം
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ നേതൃത്വത്തിൽ തിരുമൂലപുരം ബേത് ആബോ ദ് മലങ്കരയിൽ ( മലങ്കരയുടെ പിതൃഭവനം ) ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73-ാമത് ഓർമപ്പെരുന്നാൾ ഇന്നു നടക്കും.
വൈകുന്നേരം 4.30 ന് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ തിരുവല്ല മേഖലാ വികാരി ഫാ. ജോസ് കല്ലുമാലിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന, ആറിന് സന്ധ്യാ നമസ്കാരം തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് ഫാ. ജിയോ പോൾ ഒഐസി അനുസ്മരണ പ്രഭാഷണം നടത്തും.6.30ന് അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്തരും വിശ്വാസികളും കത്തിച്ച തിരികളുമായി ദേവാലയത്തിൽനിന്ന് ആരംഭിക്കുന്ന തിരി പ്രദക്ഷിണം തിരുമൂലപുരം ജംഗ്ഷനിൽ എത്തി തിരികെ ബേത് ആബോ ദ് മലങ്കരയിൽ എത്തിച്ചേരും. തുടർന്ന് സമാപന ആശിർവാദവും നേർച്ച വിളമ്പും.
തിരുവല്ല അതിരൂപത മുഖ്യ വികാരി ജനറാൾ ഡോ. ഐസക് പാറപ്പള്ളിൽ, ഇടവക വികാരി ഫാ. ചെറിയാൻ മണപ്പുറത്ത്, ഇടവക ട്രസ്റ്റി ബെന്നി ചാക്കോ, സെക്രട്ടറി ചെറിയാൻ തരകൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
Tags : Nattuvishesham LocalNews