പ്രതീകാത്മക ചിത്രം
ചേര്‍ത്തല: സെന്‍സസ് ഡ്യൂട്ടിക്കുചെന്ന എന്യൂമറേറ്ററെ വിവരങ്ങള്‍ നല്‍കാതെ വീട്ടില്‍നിന്ന് അപമാനിച്ച് ഇറക്കിവിട്ടതായി പരാതി. ചേര്‍ത്തല നഗരസഭ 17-ാം വാര്‍ഡില്‍ എന്യൂമറേറ്ററായ കെ.ജെ. സിമിക്കാണ് വ്യാഴാഴ്ച രാവിലെ മോശം അനുഭവം ഉണ്ടായത്.
വിവരശേഖരണത്തിന്റെ ഭാഗമായി എത്തിയപ്പോള്‍ വാടകവീട്ടില്‍ താമസിക്കുന്ന സ്ത്രീയാണ് വിവരങ്ങള്‍ നല്കാന് തയാറാകാതെ അപമര്യാദയായി പെരുമാറുകയും വീട്ടില്‍നിന്നും ഇറക്കിവിടുകയും ചെയ്തത്. എന്യൂമറേറ്റര്‍ അറിയിച്ചതിനെത്തുടര്‍ന്ന് നഗരസഭയിലെ സെന്‍സസ് ചാര്‍ജ് ഓഫീസറാണ് കളക്ടര്ക്കര്ക്കു പരാതി നല്‍കിയത്.
Tags : Local News Nattuvishesham Enumerator Collector