x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​മ​ന് എം​എ​ൽ​എ​യു​ടെ കൈ​ത്താ​ങ്ങ്


Published: July 18, 2026 03:50 AM IST | Updated: July 18, 2026 03:50 AM IST

സോ​മ​ൻ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ.

തി​രു​വ​ല്ല: ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്കു​വേ​ണ്ടി പോ​ലീ​സി​ന് മൃ​ത​ദേ​ഹ​ങ്ങ​ള്‍ എ​ടു​ത്തു​ന​ല്‍​കി​യി​രു​ന്ന തി​രു​വ​ല്ല സ്വ​ദേ​ശി സോ​മ​ന്‍റെ ചി​കി​ത്സ​യ്ക്ക് വ​ഴി​യൊ​രു​ങ്ങി. വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ​യു​ടെ ചു​മ​ത​ല​യി​ല്‍ സോ​മ​ന്‍റെ ചി​കി​ത്സ ഏ​റ്റെ​ടു​ക്കും.

ജോ​ലി​ക്കി​ട​യി​ലു​ണ്ടാ​യ ഗു​രു​ത​ര അ​ണു​ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ സോ​മ​ൻ ചി​കി​ത്സ​യി​ലാ​ണ്. പോ​ലീ​സു​കാ​ര​ന​ല്ലെ​ങ്കി​ലും കേ​ര​ള പോ​ലീ​സി​നാ​യി ജീ​വി​ത​മു​ഴി​ഞ്ഞുവ​ച്ച​യാ​ളാ​ണ് സോ​മ​ന്‍. ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ജൂ​ണ്‍ ര​ണ്ടി​നു പ​രി​ക്കേ​ല്‍​ക്കു​ന്ന​ത്.

ഇ​തി​നോ​ട​കം നാ​ലു​ത​വ​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. സോ​മ​ന്‍റെ ദു​രി​തം ക​ണ്ട​റി​ഞ്ഞ് പോ​ലീ​സു​കാ​ര്‍ 1.25 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ചു ന​ല്‍​കി. മ​റ്റു പ​ല​രും ന​ല്‍​കി​യ സ​ഹാ​യ​ത്തി​ലാ​ണ് ആ​ദ്യ​ഘ​ട്ട ശ​സ്ത്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ചി​കി​ൽ​സ​യ്ക്കു​വേ​ണ്ടി ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ മു​ൻ​കൈ​യെ​ടു​ത്ത് സു​മ​ന​സു​ക​ളി​ൽ​നി​ന്ന് ഫ​ണ്ട് സ്വീ​ക​രി​ച്ച് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും ചി​കി​ത്സാ​ച്ചെ​ല​വ് വ​ഹി​ക്കു​ക.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up