x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ്റൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ന​മ​സ്തേ ദി​നാ​ച​ര​ണം

വെബ്ഡെസ്ക്
Published: July 16, 2026 04:50 AM IST | Updated: July 16, 2026 04:50 AM IST

ന​മ​സ്തേ ദി​നാ​ച​ര​ണം

ചി​റ്റൂ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വി​ഷ്ക​ര​ണ പ​രി​പാ​ടി​യാ​യ ന​മ​സ്തേ ദി​നാ​ച​ര​ണം ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഇൻ ചാർജ് ബി. ​കൃ​ഷ്ണ​ലീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളും ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ഗ്രീ​ൻ വാ​റി​യേ​ഴ്സി​നു​ള്ള ആ​യു​ഷ്മാ​ൻ ഭാ​ര​ത് കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ. ബാ​ബു അ​ധ്യ​ക്ഷ​ത നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശ​ശി​കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ രാ​ഹു​ൽ കൃ​ഷ്ണ, സു​നി​ത ആ​റു​മു​ഖ​ൻ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എം.​എ​സ്. ശ്രീ​രാ​ഗ്, ആ​ർ.​എ​സ്. മ​ധു, പി​എ​ച്ച്ഐ അ​ഞ്ജ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശു​ചി​ത്വ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും ന​ട​ത്തി.

Tags : Local News Nattuvishesham 'Namaste Day

Recent News

Corehub Up