x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ ക​ച്ചേ​രി​ത്താ​ഴ​ത്ത് ന​ടു​റോ​ഡി​ല്‍ ബ​സ് ജീ​വ​ന​ക്കാ​രും യു​വാ​ക്ക​ളും ഏ​റ്റു​മു​ട്ടി


Published: July 16, 2026 05:36 AM IST | Updated: July 16, 2026 05:36 AM IST

മൂ​വാ​റ്റു​പു​ഴ ക​ച്ചേ​രി​ത്താ​ഴ​ത്ത് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രും യു​വാ​ക്ക​ളും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി​യ​പ്പോ​ള്‍.

മൂ​വാ​റ്റു​പു​ഴ: ക​ച്ചേ​രി​ത്താ​ഴ​ത്ത് ന​ടു​റോ​ഡി​ല്‍ വീ​ണ്ടും സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രും യു​വാ​ക്ക​ളും ത​മ്മി​ൽ ത​ര്‍​ക്ക​വും സം​ഘ​ര്‍​ഷ​വും. കോ​ത​മം​ഗ​ലം - മൂ​വാ​റ്റു​പു​ഴ - തൊ​ടു​പു​ഴ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ള്‍ ത​ട​ഞ്ഞു നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ത​ര്‍​ക്ക​വും സം​ഘ​ര്‍​ഷ​വും അ​ര​ങ്ങേ​റി​യ​ത്.

ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ള്‍ സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി ജീ​വ​ന​ക്കാ​ര്‍​ക്ക് നേ​രെ അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തു​ക​യും പി​ന്നീ​ട് കൈ​യാ​ങ്ക​ളി​യി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. ഇ​തോ​ടെ മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ഇ​ട​പെ​ട്ടു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ചേ​ര്‍​ന്ന് ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളെ കൈ​കാ​ര്യ ചെ​യ്യു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ സ​മൂ​ഹ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

മു​മ്പും ഇ​തേ സ്ഥ​ല​ത്തു​ത​ന്നെ മൂ​വാ​റ്റു​പു​ഴ - തൊ​ടു​പു​ഴ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഡ്രൈ​വ​റും ബൈ​ക്ക് യാ​ത്രി​ക​നും ത​മ്മി​ല്‍ ഉ​ണ്ടാ​യ കൈ​യാ​ങ്ക​ളി ച​ര്‍​ച്ച​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് സം​ഘ​ര്‍​ഷ​ങ്ങ​ളെ​ല്ലാം അ​ര​ങ്ങേ​റി​യ​ത്.

നി​സാ​ര കാ​ര്യ​ങ്ങ​ള്‍​ക്ക് ന​ടു​റോ​ഡി​ല്‍ കൈ​യാ​ങ്ക​ളി ഉ​ണ്ടാ​ക്കു​ന്ന​തും, ജ​ന​ക്കൂ​ട്ടം നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത​യും ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ ദു​രി​ത​മാ​യി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up