x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട്ടേ​ല സ്വ​ദേ​ശി കാ​വ്യ​യു​ടെ മ​ര​ണം: പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു


Published: July 16, 2026 06:49 AM IST | Updated: July 16, 2026 06:49 AM IST

മ​ല​യി​ൻ​കീ​ഴ്: ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യം ക​ട്ടേ​ല സ്വ​ദേ​ശി​നി കാ​വ്യ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണു ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് കാ​വ്യ​യു​ടെ മാ​താ​വി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​ന്‍റെ​യും ഭ​ര്‍​തൃ​മാ​താ​വി​ന്‍റെ​യും പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ജാ​തി അ​ധി​ക്ഷേ​പ​വും സ്ത്രീ​ധ​ന പീ​ഡ​ന​വും ഭ​ർ​തൃ​വീ​ട്ടു​കാ​ർ നി​ര​ന്ത​രം തു​ട​ർ​ന്നി​രു​ന്നു​വെ​ന്നും പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ല​യി​ന്‍​കീ​ഴി​ലെ വീ​ട്ടി​ൽ കി​ട​പ്പു​മു​റി​യി​ലെ ജ​ന​ൽ​ക​മ്പി​യി​ൽ പ്ലാ​സ്റ്റി​ക് ക​യ​ർ ഉ​പ​യോ​ഗി​ച്ച് തൂ​ങ്ങി​യ നി​ല​യി​ൽ കാ​വ്യ​യെ ക​ണ്ടെ​ത്തി​യെ​ന്നാ​ണു ഭ​ര്‍​ത്താ​വ് വി​ഷ്ണു​വി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മൊ​ഴി. കാ​വ്യ​യെ മ​ല​യി​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

എ​ട്ടു വ​ര്‍​ഷം മു​ന്പാ​ണു കാ​വ്യ​യും വി​ഷ്ണു​വും പ്ര​ണ​യി​ച്ചു വി​വാ​ഹി​ത​രാ​യ​ത്. നി​സാ​ര കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞു വി​ഷ്ണു​വി​ന്‍റെ മാ​താ​വ് നി​ര​ന്ത​രം കാ​വ്യ​യെ ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. വൈ​കു​ന്നേ​ര​മാ​ണ് കാ​വ്യ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​തെ​ങ്കി​ലും ഏ​റെ വൈ​കി​യാ​ണു വീ​ട്ടു​കാ​രെ അ​റി​യി​ച്ച​തെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up