x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ; വിവിധ കമ്മിറ്റികളുടെ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു


Published: July 16, 2026 05:42 AM IST | Updated: July 16, 2026 05:42 AM IST

മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ച്ച വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗം സി.​കെ. കാ​സിം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ട​ഞ്ചേ​രി: മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ച്ച വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗം സി.​കെ. കാ​സിം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ, ഗോ​ത്ര​വ​ർ​ഗ ക​ലാ​രൂ​പ​ങ്ങ​ൾ, ക​രോ​ക്കെ ഗാ​ന​മേ​ള, നാ​ട​ൻ ഗാ​യ​ക​രു​ടെ ഗാ​ന​സ​ന്ധ്യ, ഓ​ഫ് റോ​ഡ് ഫ​ൺ ഡ്രൈ​വ്, മ​ഴ ന​ട​ത്തം, ട്രെ​ക്കിം​ഗ്, ബു​ള്ള​റ്റ് റാ​ലി, മ​ഴ ന​ട​ത്തം, വ​ടം​വ​ലി തു​ട​ങ്ങി വി​വി​ധ ക​ല കാ​യി​ക വി​നോ​ദ​ങ്ങ​ൾ ന​ട​ത്താ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​ബി ഇ​ല​ന്തൂ​ർ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി​ൻ​സ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, റി​യാ​ന സു​ബൈ​ർ, മി​നി സ​ണ്ണി, മ​നോ​ജ് വാ​ഴ​പ്പ​റ​മ്പി​ൽ, അ​ഡ്വ​ഞ്ച​ർ ടൂ​റി​സം സി​ഒ ബി​നു കു​ര്യാ​ക്കോ​സ്, പി​ആ​ർ​ഡി അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ.​പി. നൗ​ഷാ​ദ്, ഡി​ടി​പി​സി ജി​ല്ലാ ഓ​ഫീ​സ​ർ പ്ര​ദീ​പ് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up