പ്രതീകാത്മക ചിത്രം
ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാട് ടിബി ജംഗ്ഷനു സമീപം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് കാൽനട യാത്രക്കാരനായ വയോധികൻ തൽക്ഷണം മരിച്ചു. വീയപുരം മേൽപ്പാടം പനനിൽക്കുംപറമ്പിൽ പി.ജെ. ചെറിയാൻ (66) ആണ് മരിച്ചത്. ഭാര്യയുടെ സ്വദേശമായ കരുവാറ്റ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിന് സമീപം വാടകവീട്ടിലായിരുന്നു താമസം.
ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് കരുനാഗപ്പള്ളിക്ക് പോവുകയായിരുന്ന ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ചെറിയാനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചെറിയാൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: ബിൻസി ചെറിയാൻ, വിനീത ചെറിയാൻ.
Tags : Local News Nattuvishesham Elderly man dies KSRTC bus