x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​റി​ക്ഷ ഫെ​യ​ര്‍​മീ​റ്റ​ര്‍ പ​രി​ശോ​ധ​ന ഇ​നി പ്രാ​ദേ​ശി​ക ത​ല​ത്തി​ലും

വെബ് ഡെസ്ക്
Published: July 17, 2026 11:41 PM IST | Updated: July 17, 2026 11:41 PM IST

ഓ​​ട്ടോ​​റി​​ക്ഷ ഫെ​​യ​​ര്‍​മീ​​റ്റ​​റു​​ക​​ളു​​ടെ പ​​ഞ്ചാ​​യ​​ത്ത്, മു​​നി​​സി​​പ്പാ​​ലി​​റ്റി​​ത​​ല വേ​​രി​​ഫി​​ക്കേ​​ഷ​​ന്‍ ക്യാ​​മ്പു​​ക​​ളു​​ടെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി മോ​​ന്‍​സ്

ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് നി​​ര്‍​വ​​ഹി​​ച്ചു

ക​​ടു​​ത്തു​​രു​​ത്തി: ഓ​​ട്ടോ​​റി​​ക്ഷ ഫെ​​യ​​ര്‍​മീ​​റ്റ​​ര്‍ പ​​രി​​ശോ​​ധ​​ന ഇ​​നി പ്രാ​​ദേ​​ശി​​ക ത​​ല​​ത്തി​​ലും. ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് നി​​ര്‍​വ​​ഹി​​ച്ചു. സ​​ര്‍​ക്കാ​​രി​​ന്‍റെ നൂ​​റു​​ദി​​ന ക​​ര്‍​മ​​പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി ലീ​​ഗ​​ല്‍ മെ​​ട്രോ​​ള​​ജി വ​​കു​​പ്പ് ന​​ട​​പ്പാ​​ക്കു​​ന്ന ഓ​​ട്ടോ​​റി​​ക്ഷ ഫെ​​യ​​ര്‍​മീ​​റ്റ​​റു​​ക​​ളു​​ടെ പ​​ഞ്ചാ​​യ​​ത്ത്, മു​​നി​​സി​​പ്പാ​​ലി​​റ്റി​​ത​​ല വേ​​രി​​ഫി​​ക്കേ​​ഷ​​ന്‍ ക്യാ​​മ്പു​​ക​​ളു​​ടെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​ന​​മാ​​ണ് മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് നി​​ര്‍​വ​​ഹി​​ച്ച​​ത്.

ഫെ​​യ​​ര്‍ മീ​​റ്റ​​റു​​ക​​ള്‍ പ​​രി​​ശോ​​ധി​​ച്ചു കൃ​​ത്യ​​മെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തി മു​​ദ്ര ചെ​​യ്യു​​ന്ന​​തി​​നാ​​യി ഓ​​ട്ടോ​​റി​​ക്ഷ​​ക​​ള്‍ കി​​ലോ​​മീ​​റ്റ​​റു​​ക​​ള്‍ അ​​ക​​ലെ​​യു​​ള്ള ലീ​​ഗ​​ല്‍ മെ​​ട്രോ​​ള​​ജി ഓ​​ഫീ​​സു​​ക​​ളി​​ല്‍ ഹാ​​ജ​​രാ​​ക്കേ​​ണ്ടി​​യി​​രു​​ന്ന സാ​​ഹ​​ച​​ര്യം ഇ​​തോ​​ടെ ഒ​​ഴി​​വാ​​കും.

താ​​ലൂ​​ക്ക് ആ​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ന​​ട​​ത്തി​​യി​​രു​​ന്ന പ​​രി​​ശോ​​ധ​​ന ഇ​​നി​​മു​​ത​​ല്‍ ത​​ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന പ​​രി​​ധി​​യി​​ല്‍ ന​​ട​​ത്തും. ലീ​​ഗ​​ല്‍ മെ​​ട്രോ​​ള​​ജി ഓ​​ഫീ​​സു​​ക​​ളി​​ല്‍ നി​​ന്ന് 15 കി​​ലോ​​മീ​​റ്റ​​റി​​ല​​ധി​​കം അ​​ക​​ലെ​​യു​​ള്ള ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ഓ​​ട്ടോ​​റി​​ക്ഷ​​ക​​ള്‍​ക്കാ​​ണ് ഈ ​​സൗ​​ക​​ര്യം ല​​ഭ്യ​​മാ​​വു​​ക.

ക​​ടു​​ത്തു​​രു​​ത്തി ഗൗ​​രീ​​ശ​​ങ്ക​​രം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് റോ​​യ് ജോ​​ര്‍​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ആ​​ന്‍​മ​​രി​​യ ജോ​​ര്‍​ജ്, ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കു​​ര്യാ​​ക്കോ​​സ് തോ​​ട്ട​​ത്തി​​ല്‍, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ദീ​​പ ഇ​​ന്ദു​​ചൂ​​ഡ​​ന്‍, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ധ​​ന്യ വേ​​ണു​​ഗോ​​പാ​​ല്‍, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ ടി.​​സി. വി​​നോ​​ദ്, എം.​​ആ​​ര്‍. അ​​നി​​ല്‍​കു​​മാ​​ര്‍, ലീ​​ഗ​​ല്‍ മെ​​ട്രോ​​ള​​ജി ക​​ണ്‍​ട്രോ​​ള​​ര്‍ രാ​​ജേ​​ഷ് സാം, ​​ഡെ​​പ്യൂ​​ട്ടി ക​​ണ്‍​ട്രോ​​ള​​ര്‍ എം. ​​സ​​ഫി​​യ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Local News Nattuvishesham Autorickshaw fare meter inspection

Recent News

Corehub Up