x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രാ​യ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം


Published: July 17, 2026 04:17 AM IST | Updated: July 17, 2026 04:17 AM IST

രാ​മ​മം​ഗ​ലം ഹൈ​സ്കൂ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി​ക​ൾ മ​ന്ത്രി അ​നൂപ് ജേ​ക്ക​ബ് ചി​ത്രം വ​ര​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പി​റ​വം: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി രാ​മ​മം​ഗ​ലം ഹൈ​സ്കൂ​ളി​ൽ ന​ട​ത്തു​ന്ന ല​ഹ​രി വി​രു​ദ്ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു. ല​ഹ​രി​വി​രു​ദ്ധ കൂ​ട്ട​യോ​ട്ടം രാ​മ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി രാ​ജു ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പോ​ലീ​സ്, എ​ക്സൈ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ രാ​മ​മം​ഗ​ലം ക​ട​വി​ൽ നി​ന്ന് ആ​രം​ഭി​ച്ച ല​ഹ​രി വി​രു​ദ്ധ റാ​ലി ആ​ശു​പ​ത്രി​പ്പ​ടി വ​ഴി സ്കൂ​ളി​ൽ സ​മാ​പി​ച്ചു.

സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​റാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​ന്ധു പീ​റ്റ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​യിം​സ് കെ. ​മാ​ത്യു, എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​വി. ക്ലാ​ർ​വി​ൻ , പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി​ബി അ​ച്യു​ത​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​കെ. ര​തീ​ഷ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. ല​ഹ​രി വി​രു​ദ്ധ ഫ്ലാ​ഷ് മോ​ബ്, മൈം ​എ​ന്നി​വ​യും ന​ട​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up