വടക്കാഞ്ചേരി: ഇരുചക്രവാഹനങ്ങൾ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. വരവൂർ പെരുകുന്ന് നഗറിൽ സുബ്രഹ്മണ്യന്റെ മകൻ ബാബു(52) ആണ് മരിച്ചത്.
ചെറുതുരുത്തി നമ്പ്യാർ പള്ളത്തിനു സമീപം വ്യാഴാഴ്ച ഉണ്ടായ അപകടത്തിലാണ് ബാബുവിന് ഗുരുതരപരിക്കേറ്റിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കമ്പിവേലി നിർമാണ തൊഴിലാളിയാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: ഐശ്വര്യ, അഞ്ജലി, അജയ്, വിഷ്ണു.
Tags : Car accident: Injured person dies