കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് പിടികൂടി.
കോട്ടയം വെള്ളൂര്‍ ചെമ്പൊടിച്ചിറ സബിന്‍ഔ സാബു (25), ഒഡീഷ സ്വദേശികളായ ചിറാജുല്‍ ഹഖ് (28), ബസ്തബ് ബീറോ (26) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫ് സംഘം പിടികൂടിയത്. ചേരാനെല്ലൂര്‍ ഫെഡറല്‍ ബാങ്ക് ലിങ്ക് റോഡിന് സമീപമുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സബിന്‍ സാബു പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്നും 8.59 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എറണാകുളം എ.എല്‍. ജേക്കബ് റോഡിന് സമീപത്ത് നിന്നും 1.992 കിലോ കഞ്ചാവുമായാണ് ഒഡീഷ സ്വദേശികള്‍ പിടിയിലായത്.
Tags : Local News Nattuvishesham Ernakulam