x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ആ​ഫ്രി​ക്ക​ൻ ഒ​ച്ച് ശ​ല്യം; പൊ​റു​തി​മു​ട്ടി പ്ര​ദേ​ശ​വാ​സി​ക​ൾ


Published: July 17, 2026 05:17 AM IST | Updated: July 17, 2026 05:17 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ ത​ണ്ണീ​ർ​പ​ന്ത​ൽ ഭാ​ഗ​ത്ത് കാ​ണ​പ്പെ​ട്ട ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ.

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ലെ നാ​ല് വാ​ർ​ഡു​ക​ളി​ൽ ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളു​ടെ ക​ടു​ത്ത ശ​ല്യം പ്ര​ദേ​ശ​ത്തു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. വാ​ർ​ഡ് 12 മ​ന​ഴി സ്റ്റാ​ൻ​ഡ്, 19 ത​ണ്ണീ​ർ​പ്പ​ന്ത​ൽ, 31 തേ​ക്കി​ൻ​കോ​ട്, 33 ജെ​എ​ൻ റോ​ഡ് സെ​ൻ​ട്ര​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്‍റെ ശ​ല്യ​മു​ള്ള​ത്. വ്യാ​പ​ക കൃ​ഷി​നാ​ശ​മാ​ണ് ഇ​വ വ​രു​ത്തു​ന്ന​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് ത​ണ്ണീ​ർ​പ​ന്ത​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഇ. ​അ​രു​ണ്‍ ഉ​ൾ​പ്പെ​ടെ മ​റ്റ് വാ​ർ​ഡു​ക​ളി​ലു​ള്ള​വ​രും ന​ഗ​ര​സ​ഭാ കൃ​ഷി ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി. പ​ക​ൽ സ​മ​യ​ത്ത് മ​ണ്ണി​ലെ വി​ട​വു​ക​ളി​ലും ക​ല്ലി​ടു​ക്കി​ലും ഇ​ല​ക​ൾ​ക്ക​ടി​യി​ലും കാ​ണ​പ്പെ​ടു​ന്ന ഇ​വ രാ​ത്രി​യി​ലാ​ണ് കൂ​ട്ട​ത്തോ​ടെ പു​റ​ത്തു​വ​രു​ന്ന​ത്. വാ​ഴ, പ​ച്ച​ക്ക​റി, തെ​ങ്ങ്, റ​ബ​ർ തു​ട​ങ്ങി നി​ര​വ​ധി കൃ​ഷി​ക​ൾ​ക്ക് ഇ​വ ഭീ​ഷ​ണി​യാ​ണ്. കൃ​ഷി​യി​ന​ങ്ങ​ൾ ഒ​ച്ചു​ക​ൾ ഭ​ക്ഷി​ക്കു​ന്നു. ദി​നം​പ്ര​തി ഒ​ച്ചു​ക​ൾ​പ്ര​ദേ​ശ​ത്ത് വ​ർ​ധി​ക്കു​ക​യാ​ണ്.

വീ​ടി​ന്‍റെ ന​ന​ഞ്ഞ ചു​മ​രു​ക​ളി​ലും ഇ​വ​യെ ധാ​രാ​ളം കാ​ണ​പ്പെ​ടു​ന്നു. ഈ​ർ​പ്പ​വും വെ​ള്ള​ക്കെ​ട്ടു​മു​ള്ള പ്ര​ദേ​ശ​ത്തു​മാ​ണ് ഇ​വ​യെ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. കൃ​ഷി സ്ഥ​ല​ങ്ങ​ളി​ലും ഇ​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും ശ​രീ​ര​ത്തെ തോ​ടി​നു​ള്ളി​ൽ മൂ​ന്ന് വ​ർ​ഷം വ​രെ സു​ഷു​പ്തി​യി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ ഇ​വ​യെ ന​ശി​പ്പി​ക്കു​ക ഏ​റെ ശ്ര​മ​ക​ര​മാ​ണ്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up