x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സ​ന പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം: മ​ന്ത്രി കെ.​എ. തു​ള​സി

വെബ് ഡെസ്ക്
Published: July 16, 2026 10:55 PM IST | Updated: July 16, 2026 10:55 PM IST

ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗം മന്ത്രി കെ.​എ. തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​ടു​ക്കി: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്കു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ.​എ. തു​ള​സി. പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ്ര​വ​ര്‍​ത്ത​ന​ത്തി​ലെ വീ​ഴ്ച മൂ​ല​മോ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജാ​ഗ്ര​ത​ക്കു​റ​വ് മൂ​ല​മോ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ഫ​ണ്ട് ന​ഷ്ട​മാ​കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ല. വീ​ട്, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​കാ​ത്ത നി​ര​വ​ധി പേ​ര്‍ ഇ​നി​യും നാ​ട്ടി​ലു​ണ്ട്. വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​ട്ടി​ക്കി​ട​ക്കു​ന്ന പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ കു​ടി​വെ​ള്ളം ല​ഭ്യ​മ​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ ഉ​ട​ന്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. മ​റ​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച ട്രൈ​ബ​ല്‍ മ്യൂ​സി​യം കെ​ട്ടി​ടം പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് മാ​തൃ​കാ പ​ദ്ധ​തി​യാ​യി വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശി​പാ​ര്‍​ശ ന​ല്‍​ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

റോ​യി കെ.​പൗ​ലോ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ര്‍​ക്കു നേ​രേ​യു​ള്ള അ​തി​ക്ര​മം ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​രം ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഈ ​വ​ര്‍​ഷം 20 പേ​ര്‍​ക്ക് 20 ല​ക്ഷം രൂ​പ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ എ​ഫ്. രാ​ജ, സേ​നാ​പ​തി വേ​ണു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍, ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​എ. ന​സീം, പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്‌​ട​ര്‍ ഡി. ​ധ​ര്‍​മ​ല​ശ്രീ, പ​ട്ടി​ക വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്‌​ട​ര്‍ ഡോ. ​മി​ഥു​ന്‍ പ്രേം​രാ​ജ്, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പെ​ട്ടി​മു​ടി-​ഇ​ഡ്ഡ​ലി​പ്പാ​റ റോ​ഡ് 45 ദി​വ​സ​ത്തി​ന​കം പൂ​ര്‍​ത്തീ​ക​രി​ക്ക​ണം

ഇ​ടു​ക്കി: ഇ​ട​മ​ല​ക്കു​ടി​യി​ലെ റോ​ഡ് നി​ര്‍​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. ഗോ​ത്ര​വ​ര്‍​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​ത്യേ​കം അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി കെ.​എ. തു​ള​സി​യു​ടെ നി​ര്‍​ദേ​ശം. 45 ദി​വ​സ​ത്തി​ന​കം റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

വ​നം വ​കു​പ്പ് മു​ഖേ​ന നി​ര്‍​മി​ച്ച് ന​ല്‍​കി​യ 58 വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഈ ​വീ​ടു​ക​ള്‍ ഇ​ടു​ക്കി പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പു​ന​ര്‍​നി​ര്‍​മി​ക്കും. ഭ​ക്ഷ്യ​ധാ​ന്യം സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള ഗോ​ഡൗ​ണി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. ഒ​രാ​ഴ്ച​യ്ക്ക​കം കെ​ട്ടി​ടം ന​മ്പ​റി​ട്ട് സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പി​ന് കൈ​മാ​റാ​ന്‍ പ​ഞ്ചാ​യ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഡി​ജി​റ്റ​ല്‍ ക​ണ​ക്‌​ടി​വി​റ്റി ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തീ​ക​ര​ണ​ജോ​ലി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു. നി​ല​വി​ല്‍ ഇ​വി​ടെ ട​വ​റു​ക​ളു​ണ്ടെ​ങ്കി​ലും സോ​ളാ​ര്‍ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ ഭാ​ഗി​ക​മാ​യി മാ​ത്ര​മേ ക​വ​റേ​ജ് ല​ഭി​ക്കു​ന്നു​ള്ളു.

വൈ​ദ്യു​തീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ കെ​എ​സ്ഇ​ബി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. കെ​എ​സ്ഇ​ബി​യു​ടെ കേ​ബി​ളു​ക​ള്‍ ത​ക​രാ​റി​ലാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന ഏ​കോ​പി​പ്പി​ക്കാ​ന്‍ അ​ടി​മാ​ലി ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. കു​ടി​വെ​ള്ള​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജ​ൽ ജീ​വ​ന്‍ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​വ​ര്‍​ഷം ഡി​സം​ബ​റി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

Tags : Local News Nattuvishesham Development projects Minister K.A. Thulasi

Recent News

Corehub Up