x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഷ​ണം​ പോ​യ സ്വ​ർ​ണം തി​രി​കേ ല​ഭി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി


Published: July 17, 2026 05:52 AM IST | Updated: July 17, 2026 05:52 AM IST

കൂ​രാ​ച്ചു​ണ്ട് ശ​ങ്ക​ര​വ​യ​ലി​ലെ വീ​ട്ടി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

കൂ​രാ​ച്ചു​ണ്ട്: മോ​ഷ​ണം പോ​യ മൂ​ന്ന​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം വീ​ട്ടു​ട​മ​യു​ടെ വീ​ടി​നു പി​ന്നി​ലെ ചെ​ടി​ച്ച​ട്ടി​യി​ൽ തി​രി​കെ വ​ച്ച​താ​യി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

കൂ​രാ​ച്ചു​ണ്ട് ശ​ങ്ക​ര​വ​യ​ലി​ലെ നെ​ല്ലി​യു​ള്ള​പ​റ​മ്പി​ൽ ര​വി​യു​ടെ വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച മോ​ഷ​ണം പോ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് 11-ാം തി​യ​തി വീ​ട്ടു​കാ​ർ കൂ​രാ​ച്ചു​ണ്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പി​ടി​ക്ക​പ്പെ​ടു​മെ​ന്ന ഭ​യ​ത്തെ തു​ട​ർ​ന്നാ​കാം മോ​ഷ്ടാ​വ് സ്വ​ർ​ണം തി​രി​കെ വ​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മോ​ഷ്ടാ​വി​ന്‍റെ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല.

 

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up