x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ യാ​ത്ര​യാ​യ​ത് വീ​ടെ​ന്ന സ്വ​പ്നം ബാ​ക്കി​യാ​ക്കി

വെബ് ഡെസ്ക്
Published: July 15, 2026 02:02 AM IST | Updated: July 15, 2026 02:02 AM IST

രാഹുൽ

പേ​രൂ​ർ​ക്ക​ട: സ്വ​ന്ത​മാ​യി ഒ​രു വീ​ടെ​ന്ന സ്വ​പ്നം ബാ​ക്കി​യാ​ക്കി​യാ​ണ് യു​വാ​വ് ഈ ​ലോ​ക​ത്ത് നി​ന്നു വി​ട പ​റ​ഞ്ഞ​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് നെ​ട്ട​യം ഇ​രു​കു​ന്നം ഹൗ​സ് ന​മ്പ​ർ 77ൽ ​രാ​ഹു​ൽ (33) ആ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​യോടെ മ​രു​തൂ​ർ മു​ക്കോ​ല​യ്ക്ക​ലി​നു സ​മീ​പം ര​ണ്ടാ​മ​ത്തെ വ​ള​വി​ൽ ഉ​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​ത്. രാഹുൽ സ​ഞ്ച​രി​ച്ചി​രു​ന്ന പ​ൾ​സ​ർ ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഒ​രു സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു രാ​ഹു​ൽ. ഒ​പ്പം മറ്റൊ രു സു​ഹൃ​ത്തുകൂ​ടി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​യാ​ളെ വ​ഴി​യി​ൽ ഇ​റ​ക്കി​യശേ​ഷ​മാ​ണ് വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി നെ​ട്ട​യ​ത്ത് മാ​താ​വു​മൊ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യിരുന്നു രാ ഹുൽ. കു​റ​ച്ചു​നാ​ൾ മു​മ്പ് അ​സു​ഖ​ബാ​ധി​ത​നാ​യാ​ണ് രാ​ഹു​ലി​ന്‍റെ പി​താ​വ് മ​ര​ണ​മ​ട​ഞ്ഞ​ത്. കാ​ച്ചാ​ണി ഭാ​ഗ​ത്തു നാ​ലു സെ​ന്‍റ് വ​സ്തു വാ​ങ്ങി​യി​ട്ടു​ണ്ട്. ഇ​വി​ടെ ഒ​രു വീ​ട് വ​യ്ക്ക​ണ​മെ​ന്ന മോ​ഹം ബാ​ക്കി​യാ​ക്കി​യാ​ണ് രാ​ഹു​ൽ അ​ന്ത്യ​യാ​ത്ര​യാ​യ​ത്.

പു​ല​ർ​ച്ചെ അ​ഞ്ചു​മ​ണി​യോ​ടു​കൂ​ടി മ​ണ്ണ​ന്ത​ല പോ​ലീ​സി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ക്കു​മ്പോ​ഴാ​ണ് രാ​ഹു​ലി​ന്‍റെ അ​പ​ക​ട വി​വ​രം വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും അ​റി​യു​ന്ന​ത്. രാ​ഹു​ലി​ന് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു​വ​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി​ട്ടു​ണ്ടെ​ന്നുമാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ അ​റി​യി​പ്പ്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ രാ​ഹു​ലി​ന്‍റെ മൃത ദേഹമാണു ബ​ന്ധു​ക്ക​ൾ​ക്ക് കാ​ണാ​നാ​യ​ത്.

യു​വാ​വ് സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​ര​ണ​പ്പെ​ട്ട​താ​യാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ത​ല​യ്ക്കേ​റ്റ മാ​ര​ക ക്ഷ​ത​മാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്. ലോ​ണെ​ടു​ത്ത് കാ​ർ വാ​ങ്ങി​യ രാ​ഹു​ൽ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി തു​മ്പ വി​എ​സ്എ​സ്​സി​യി​ൽ കോ​ൺ​ട്രാ​ക്ട് വ്യ​വ​സ്ഥ​ യി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെയ്തു വ​രി​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച അ​വ​ധി​യാ​യി​രു​ന്നു. ഒ​രു സു​ഹൃ​ത്തി​നന്‍റെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്നുവെന്നാ​ണ് വീ​ട്ടു​കാ​രോ​ട് രാ​ഹു​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. വീ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യ്ക്കി​ടെ​യാ​ണ് ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു യു​വാ​വി​ന്‍റെ ദാ​രു​ണ മ​ര​ണം ഉ​ണ്ടാ​യ​ത്. ഭാ​ര്യ​യും മൂ​ന്നു വ​യ​സു​ള്ള ഒ​രു മ​ക​ളു​മു​ണ്ട്. മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട് ശാ​ന്തി​തീ​ര​ത്തി​ൽ സം​സ്ക​രി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up