x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഴുകോണിൽ റോഡിൽ ത​റ​യോ​ട് പാ​കു​ന്ന​ത് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു

വെബ് ഡെസ്ക്
Published: July 14, 2026 03:07 AM IST | Updated: July 14, 2026 03:07 AM IST

എ​ഴു​കോ​ണ്‍ ജം​ഗ്ഷ​നി​ലെ ത​റ​യോ​ടു പാ​ക​ല്‍ നി​ര്‍​ത്തി​വ​ച്ച നി​ല​യി​ല്‍

എ​ഴു​കോ​ണ്‍: റോ​ഡി​ല്‍ ത​റ​യോ​ട് പാ​കാ​നെ​ത്തി​യ പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു.കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് എ​ഴു​കോ​ണി​ല്‍​ നി​ന്നു നെ​ടു​മ​ണ്‍ കാ​വി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ് ത​റ​യോ​ടു​ പാ​കാ​ന്‍ സൂ​പ്പ​ര്‍​വൈ​സ​റെ​ത്തി​യ​ത്.ഇ​വി​ടെ റോ​ഡു​ക​ള്‍ ത​മ്മി​ല്‍ ഉ​യ​ര വ്യ​ത്യാ​സ​മു​ള്ള​തി​നാ​ല്‍ നി​ര​ന്ത​രം കാ​ല്‍​ന​ട​ക്കാ​രും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​രും മ​റി​ഞ്ഞു വീ​ഴു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

ഇ​തി​നെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മ​റ്റ് സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളു​ടെ​യും നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് പി​ഡ​ബ്ല്യു​ഡി വ​ര്‍​ക്ക് ഏ​റ്റെ​ടു​ത്ത് പ​ണി ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ മ​ഴ​വെ​ള്ളം അ​വി​ടെ കെ​ട്ടി നി​ല്‍​ക്കു​മെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് നാ​ട്ടു​കാ​രി​ല്‍ കു​റ​ച്ചു​പേ​ര്‍ ചേ​ര്‍​ന്ന് ത​റ​യോ​ടു​പാ​കു​ന്ന ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​ത്.


പ​ണി നോ​ക്കി​യി​രു​ന്ന സൂ​പ്പ​ര്‍​വൈ​സ​ര്‍ പ​ല​ത​വ​ണ വെ​ള്ളം ഒ​ഴു​കി താ​ഴേ​ക്ക് പോ​കു​മെ​ന്ന് പ​റ​ഞ്ഞു ധ​രി​പ്പി​ച്ചെ​ങ്കി​ലും പ്ര​തി​ഷേ​ധ​ത്തി​ന് വ​ന്ന​വ​ര്‍ പി​ന്മാ​റാ​ന്‍ ത​യാ​റാ​യി​ല്ല.ഇ​നി ബാ​ക്കി പ​ണി യെന്ന് പൂ​ര്‍​ത്തി​യാ​ക്കും എ​ന്ന് പ​റ​യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ള്‍.

 

Tags : Nattuvishesham LocalNews truck

Recent News

Corehub Up