പ്രതീകാത്മക ചിത്രം
മാവേലിക്കര: അയല്‍വാസിയായ സ്ത്രീയെ ് കൈക്കോടാലിക്ക് അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും. കാര്‍ത്തികപ്പള്ളി പുതുക്കണ്ടം ലക്ഷംവീട് കോളനി ചുടുകാട്ടില്‍ രാജനാ(51)ണ് മൂന്നു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷിച്ച് മാവേലിക്കര ജില്ല സെഷന്‍സ് കോടതി ഓന്ന് വി.ജി. ശ്രീദേവി ഉത്തരവായത്.
2024 നവംബര്‍ 25ന് ഉച്ചയ്ക്ക് 2.20നായിരുന്നു അയല്‍വാസിയായ കാര്‍ത്തികപ്പള്ളി പുത്തന്‍ കണ്ടത്തില്‍ വീട്ടില്‍ ലീല(50)യെ അവരുടെ വീടിനു സമീപത്തുവച്ച് പ്രതി കൈക്കോടാലിക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രതിയെ റിമാന്‍ഡില്‍ പാര്‍പ്പിച്ചാണ് വിചാരണ പൂര്‍ത്തിയാക്കിയത്.
തൃക്കുന്നപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ ഷാജിമോനാണ് അന്വഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമാരായ പി.വി. സന്തോഷ്കുമാര്‍, കെ.എസ്. സജികുമാര്‍ എന്നിവര്‍ ഹാജരായി.
Tags : Local News Nattuvishesham attempted murder neighbor