വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിന് വീഗാലാൻഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് നൽകിയ ബസിന്റെ താക്കോൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കൈമാറുന്നു.
വരാപ്പുഴ: വരാപ്പുഴ പഞ്ചായത്തിലെ ബഡ്സ് സ്കൂളിന് വീഗാലാൻഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് നല്കിയ ബസ് മുഖ്യമന്ത്രി വി.ഡി. സതീശന് ഫ്ളാഗ് ഓഫ് ചെയ്തു. വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വിജയ ചുള്ളിക്കാട് അധ്യക്ഷത വഹിച്ചു.
ഏഷ്യന്‍ ഗെയിംസ് സെയ്ലിംഗില്‍ വെള്ളി മെഡല്‍ നേടിയ മനു ഫ്രാന്‍സിസ്, ടെക്നിക്കല്‍ ഒഫീഷ്യല്‍ ആയി പ്രവര്‍ത്തിച്ച ജോർജ് ഷിന്‍ഡെ, ചലച്ചിത്ര അക്കാദമി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ധര്മ്മജന് ബോള്‍ഗാട്ടി, സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസി എന്നിവര്‍ക്ക് സ്വീകരണം നല്കി.
പറവൂര്‍ നഗരസഭാ ചെയർപേഴ്സൺ രമേഷ് ഡി. കുറുപ്പ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ വേവുകാട്ട്, വീഗാലാൻഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ ഗിരി എസ്. നായര്‍, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് മാനേജര്‍ ജി. ദീപക് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : NattuVishesham DistrictNews