എറണാകുളം ജില്ലയിലെ മോഡല്‍ സ്കൂളായുള്ള ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്
കോതമംഗലം: എറണാകുളം ജില്ലയിലെ ഏക മോഡല്‍ സ്കൂളായി ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡല്‍ സ്കൂള്‍ പ്രഖ്യാപനച്ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.എ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, സ്കൂള്‍ ഹെഡ്മിസ്ട്രസ് നയന ദാസ്, പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീര്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സല്‍ജ ജോസ്, സത്തര്‍ വട്ടക്കുടി, പഞ്ചായത്ത് അംഗങ്ങളായ സി.കെ. സത്യന്, അജീബ് ഇരമല്ലൂര്‍, പ്രധാനാധ്യാപകന് മുഹമ്മദ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധു എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews