താഴെക്കോട് അരക്കുപറമ്പില്‍ ഹൈസ്കൂള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ഭാരവാഹികള്‍ മന്ത്രി എന്‍. ഷംസുദീൻ നിവേദനം നല്കുന്നു.
പെരിന്തല്‍മണ്ണ: താഴെക്കോട് പഞ്ചായത്തിലെ അരക്കുപറമ്പില്‍ ഹൈസ്കൂള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ മന്ത്രി എന്‍. ഷംസുദ്ദീന് നിവേദനം നല്കി.
കാപ്പുമുഖം ജിഎല്‍പി സ്കൂളില്‍ നജീബ് കാന്തപുരം എംഎല്‍എയുടെ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് ഭാരവാഹികള്‍ മന്ത്രിക്ക് നിവേദനം കൈമാറിയത്. 65,000-ലധികം ജനസംഖ്യയുള്ള താഴെക്കോട് പഞ്ചായത്തില്‍ എയ്ഡഡ് മേഖലയില്‍ നിലവില്‍ ഒരു ഹൈസ്കൂള്‍ മാത്രമാണുള്ളത്.
മലയോര മേഖലയായ അരക്കുപറമ്പില്‍ രണ്ട് യുപിയും നാല് എല്‍പി സ്കൂളുകളുമുണ്ട്. എന്നാല്‍, ഉപരിപഠനത്തിനായി വിദ്യാര്‍ഥികള്‍ എട്ട് കിലോമീറ്റര്‍ അകലെയുള്ള താഴെക്കോട് സ്കൂളിനെയാണ് ആശ്രയിക്കുന്നത്. തൊഴിലാളികളും പിന്നാക്ക വിഭാഗങ്ങളും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് ഹൈസ്കൂളും ഹയര്‍സെക്കന്‍ഡറിയും അനുവദിക്കണമെന്നത് കഴിഞ്ഞ 40 വര്‍ഷങ്ങളായുള്ള ആവശ്യമാണ്. വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രിയും എംഎല്‍എയും ഉറപ്പുനല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
Tags : NattuVishesham DistrictNews