x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​സ്ത്ര​വും പാ​ര​ന്പ​ര്യ വി​ജ്ഞാ​ന​വും കൈ​കോ​ർ​ക്ക​ണം: കൃ​ഷി മ​ന്ത്രി

വെബ് ഡെസ്ക്
Published: October 19, 2026 07:27 AM IST | Updated: October 19, 2026 07:27 AM IST

പു​ത്തൂ​ർ​വ​യ​ൽ ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യ​ത്തി​ൽ ’ഗോ​ത്ര​ജ്യോ​തി’ ആ​ദി​വാ​സി ക​ർ​ഷ​ക ശ​ക്തീ​ക​ര​ണ പ​രി​പാ​ടി കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളു​ടെ സു​സ്ഥി​ര കാ​ർ​ഷി​ക വി​ക​സ​ന​ത്തി​ന് ആ​ധു​നി​ക ശാ​സ്ത്ര​വും പ​ര​ന്പ​രാ​ഗ​ത അ​റി​വും കൈ​കോ​ർ​ക്ക​ണ​മെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്. പു​ത്തൂ​ർ​വ​യ​ൽ ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യ​ത്തി​ൽ കേ​ന്ദ്ര കി​ഴ​ങ്ങു​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​നം, കേ​ന്ദ്ര സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​നം എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ’ഗോ​ത്ര​ജ്യോ​തി’ ആ​ദി​വാ​സി ക​ർ​ഷ​ക ശ​ക്തീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ദി​വാ​സി​ക​ളാ​ണ് ഭൂ​മി​യു​ടെ പ​ര​ന്പ​രാ​ഗ​ത സം​ര​ക്ഷ​ക​ർ. അ​വ​രു​ടെ ക്ഷേ​മ​ത്തി​ന് സ​ർ​ക്കാ​ർ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ര​ന്പ​രാ​ഗ​ത നെ​ല്ലി​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ജീ​വി​തം സ​മ​ർ​പ്പി​ച്ച പ​ദ്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​ന് ച​ട​ങ്ങി​ൽ സ്മ​ര​ണാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

കേ​ന്ദ്ര കി​ഴ​ങ്ങു​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​നം ഡ​യ​റ​ക്ട​ർ ഡോ.​ജി. ബൈ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ജ​യ, എം​എ​സ്എ​സ്ആ​ർ​എ​ഫ് ഏ​രി​യ ഡ​യ​റ​ക്ട​ർ ഡോ.​സി. ത​ന്പാ​ൻ, എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​രം​ഗ​ല​ക്ഷ്മി, കേ​ന്ദ്ര സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​നം പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് ഡോ.​വി. ശ്രീ​നി​വാ​സ​ൻ, സം​സ്ഥാ​ന ശാ​സ്ത്ര-​സാ​ങ്കേ​തി​ക-​പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ മെം​ബ​ർ സെ​ക്ര​ട്ട​റി ഡോ.​പി. ഹ​രി​നാ​രാ​യ​ണ​ൻ, എം​എ​സ്എ​സ്ആ​ർ​എ​ഫ് ജൈ​വ വൈ​വി​ധ്യ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​ഇ​സ്ര​യേ​ൽ ഒ​ലി​വ​ർ കിം​ഗ്, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ ര​ജ​നീ​കാ​ന്ത്, ജി​ല്ലാ ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ല​ത, ഡോ. ​ശ്രീ​റാം വി​ഷ്ണു, ഈ​ശ്വ​ര​പ്ര​സാ​ദ്, ടി.​സി. ജോ​സ​ഫ്, എം.​കെ. ബി​നേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച യു​വ​ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ ഹാ​ഷി​ഖ് പൊ​ഴു​ത​ന​യെ​യും പ​ര​ന്പ​രാ​ഗ​ത വി​ത്തി​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​ൻ രാ​ഘ​വ​ൻ മൂ​പ്പ​നെ​യും ആ​ദ​രി​ച്ചു. ഏ​ലം കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​നം ത​യാ​റാ​ക്കി​യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും കു​രു​മു​ള​കു​കൃ​ഷി, മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം, വി​ത്തു​ത്സ​വം എ​ന്നി​വ സം​ബ​ന്ധി​ച്ച് എം​എ​സ്എ​സ്ആ​ർ​എ​ഫ് ത​യാ​റാ​ക്കി​യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും പ്ര​കാ​ശ​നം ചെ​യ്തു.

ഡി​ബി​ടി സ്കി​ൽ വി​ജ്ഞാ​ൻ പ്രോ​ഗ്രാ​മി​ൽ പ​രീ​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഡോ.​പി. ഹ​രി​നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ച്ചു. സാ​ങ്കേ​തി​ക പ​രി​ശീ​ല​ന സെ​ഷ​നു​ക​ൾ ന​ട​ന്നു. ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, ഉ​ത്പാ​ദ​നോ​പാ​ധി​ക​ൾ, ന​ടീ​ൽ വ​സ്തു​ക്ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up