x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ക​രി​ച്ച 16 അ​ങ്ക​ണ​വാ​ടി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 19, 2026 07:28 AM IST | Updated: October 19, 2026 07:28 AM IST

ഈ​സ്റ്റേ​ൺ ഓ​ർ​ക്ക​ല​യും സി​ഐ​ഐ ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് ന​വീ​ക​രി​ച്ച 16 അ​ങ്ക​ണ​വാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കൃ​ഷി, മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ർ​വ​ഹി​ക്കു​ന്നു. ഈ​സ്റ്റേ​ൺ ബി​സി​ന​സ് യൂ​ണി​റ്റ് സി​ഇ​ഒ

മേ​പ്പാ​ടി: പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ന​വീ​ക​രി​ച്ച 16 അ​ങ്ക​ണ​വാ​ടി​ക​ൾ ചെ​ന്പ്ര അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദീ​ഖ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ജി​ല്ല​യി​ലെ 876 അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്ക് സം​ഘ​ടി​പ്പി​ച്ച ശ​ക്തീ​ക​ര​ണ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി. ​സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മാ​താ, വാ​ർ​ഡ് അം​ഗം എ​സ്. സു​രേ​ഷ്, എ​എ​ൽ​എം​സി ക​മ്മി​റ്റി അം​ഗം പി. ​ബാ​ബു, ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ ഗീ​ത എം. ​ഷാ​ജി, സി​ഡി​പി​ഒ കെ.​പി. ഷൈ​ജ, ഈ​സ്റ്റേ​ണ്‍ ബി​സി​ന​സ് യൂ​ണി​റ്റ് സി​ഇ​ഒ ഗി​രീ​ഷ് നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലും മു​ട്ടി​ൽ, പ​ടി​ഞ്ഞാ​റ​ത്ത​റ, മേ​പ്പാ​ടി, പൂ​താ​ടി, വെ​ങ്ങ​പ്പ​ള്ളി, ത​രി​യോ​ട്, കോ​ട്ട​ത്ത​റ, മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് ന​വീ​ക​രി​ച്ച അ​ങ്ക​ണ​വാ​ടി​ക​ൾ. ജി​ല്ലാ ഭ​ര​ണ​കൂ​ടം, വ​നി​താ-​ശി​ശു​വി​ക​സ​ന വ​കു​പ്പ്, ഐ​സി​ഡി​എ​സ് എ​ന്നി​വ സം​യു​ക്ത​മാ​യി സി​ഐ​ഐ ഫൗ​ണ്ടേ​ഷ​ൻ, ഈ​സ്റ്റേ​ണ്‍ ഓ​ർ​ക ഇ​ന്ത്യ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up