കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉ
ഇരിട്ടി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) കണ്ണൂർ ജില്ലാ സമ്മേളനം ജനുവരി ഏഴു മുതൽ പത്തു വരെ ഇരിട്ടിയിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ഇന്ദിര ശ്രീധരൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് യു.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. അരുണ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഹരിലാൽ ഫസ്റ്റ് ലുക്കൗട്ട് പോസ്റ്റർ പ്രകാശനം ചെയ്തു. വിവിധ സ്ഥലങ്ങളിൽ നിന്നായി പതാക, കൊടിമര, ഛായാചിത്ര ജാഥകൾ ഇരിട്ടിയിൽ സംഗമിച്ചുള്ള വിളംബര ഘോഷയാത്രയോടെയാണ് ജനുവരി ഏഴിന് സമ്മേളനം ആരംഭിക്കുക. ഒന്പതിന് അധ്യാപക പ്രകടനവും വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനങ്ങളും നടക്കും.
പത്തിന് പ്രതിനിധി സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. വി. ശോഭ, സിസിലി കണ്ണന്താനം, ടി.വി. ഷാജി, സി.വി. കുര്യൻ, കെ.പി. സുനിൽകുമാർ, രജീഷ് കാളിയത്താൻ, എം.വി. സുനിൽകുമാർ, ജൂബിലി ചാക്കോ, കെ. വേലായുധൻ, കെ. ശ്രീകാന്ത്, കെ.എം. പീറ്റർ, ഷാനിദ് പുന്നാട്, കെ. ധനരാജ്, ജാൻസൺ ജോസഫ്, ബിജു കുറുമുട്ടം, പി.ആർ. ശ്രീജിത്ത്, എം.വി. ധന്യ എന്നിവർ പ്രസംഗിച്ചു. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. നസീർ ചെയർമാനായുള്ള സംഘാടക സമിതിക്ക് രൂപം നൽകി.
Tags : NattuVishesham DistrictNews