മിനി മാരത്തൺ സീസൺ ഫൈവ് 10കെ വിഭാഗത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവഹിക്കുന്നു.
മരട്: ദൈവദാസന് ജോര്‍ജ് വാകയില്‍ സ്മരണാഘോഷ കമ്മിറ്റിയും എറണാകുളം സാമൂഹ്യ നീതി വകുപ്പും ചേര്‍ന്ന് നടത്തിയ മിനി മാരത്തണ്‍ സീസണ് ഫൈവ് 10കെ വിഭാഗത്തിന്റെ ഫ്ളാഗ് ഓഫ് കളക്ടര്‍ ജി. പ്രിയങ്ക നിര്‍വഹിച്ചു.
സ്മരണാഘോഷ സമിതി അധ്യക്ഷന്‍ ഫാ. ഷൈജു തോപ്പില്‍ അധ്യക്ഷത വഹിച്ചു. മരട് നഗരസഭാ ചെയര്‍പേഴ്സണ്‍ അജിതാ നന്ദകുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ അഡ്വ. എന്‍.എക്സ്. ആന്‍സലം തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിന്സണ് പീറ്റര്‍, കൗണ്‍സിലര്‍ സുനില സിബി, ജനറല്‍ കണ്‍വീനര്‍ ഷീബ ജിമ്മി മട്ടമ്മല്‍, സിസ്റ്റര്‍ ഡോ. ആനി ഷീല, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ ജോണ്‍ ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : NattuVishesham DistrictNews