x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കു​ക​ളി​ലും വീ​ടി​ന്‍റെ ഗേ​റ്റു​ക​ളി​ലും കേ​ബി​ൾ ടൈ ​കെ​ട്ടി​വ​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: October 19, 2026 05:50 AM IST | Updated: October 19, 2026 05:50 AM IST

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ​ വ​നി​താ സെ​ന്‍റ​ർ റോ​ഡി​ലെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ബൈ​ക്കി​ൽ കേ​ബി​ൾ ടൈ ​കെ​ട്ടി​വ​ച്ച നി​ല​യി​ൽ.

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്പ​ത്, 10 വാ​ർ​ഡു​ക​ളു​ൾ​പ്പെ​ടു​ന്ന വ​നി​താ സെ​ന്‍റ​ർ റോ​ഡി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ലെ ബൈ​ക്കു​ക​ളി​ലും ഗേ​റ്റു​ക​ളി​ലും കേ​ബി​ൾ ടൈ ​കെ​ട്ടി​വ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​ദേ​ശ​ത്തെ പ​ന്ത്ര​ണ്ടോ​ളം വീ​ടു​ക​ളി​ലെ ഗേ​റ്റു​ക​ളി​ലും, മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ ഹാ​ൻ​ഡി​ലു​ക​ളി​ൽ ബ്രേ​ക്ക് ലി​വ​റു​മാ​യി ചേ​ർ​ത്തു​വ​ച്ചു​മാ​ണ് പ്ലാ​സ്റ്റി​ക് കേ​ബി​ൾ ടൈ ​ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യി​രി​ക്കു​ന്ന​ത്. നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​വാ​റ്റു​പു​ഴ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ ഇ​ക്കാ​ര്യം പെ​ടു​ന്ന​ത്. സി​സി​ടി​വി കാ​മ​റ​ക​ളു​ള്ള വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി മ​റ്റു​ള്ള വീ​ടു​ക​ളി​ലാ​ണ് ഇ​ത് ചെ​യ്ത​ത്. വീ​ടു​ക​ൾ പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​ണോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നോ, ഭാ​വി​യി​ൽ മോ​ഷ​ണം ല​ക്ഷ്യ​മി​ട്ട് അ​ട​യാ​ള​മി​ടാ​നോ സാ​മൂ​ഹി​ക​വി​രു​ദ്ധ​രോ മോ​ഷ്ടാ​ക്ക​ളോ ചെ​യ്ത​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. വീ​ടു​ക​ളു​ടെ ഗേ​റ്റു​ക​ളി​ലോ, വാ​തി​ലു​ക​ളി​ലോ, വാ​ഹ​ന​ങ്ങ​ളി​ലോ ഇ​തു​പോ​ലെ​യു​ള്ള അ​സ്വാ​ഭാ​വി​ക​മാ​യ അ​ട​യാ​ള​ങ്ങ​ളോ ടൈ​ക​ളോ ഉ​ണ്ടോ​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ട്ടു​മു​റ്റ​ത്തും ഗേ​റ്റി​ന് സ​മീ​പ​വും വെ​ളി​ച്ചം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും, വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തി​ന് മു​ൻ​പ് ബ്രേ​ക്കും ഹാ​ൻ​ഡി​ലും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സം​ശ​യാ​സ്പ​ദ നീ​ക്ക​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ പൊ​ലി​സി​ൽ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ളും പോ​ലീ​സും അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up