Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neighbor

Kerala

മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്കു​ത​ർ​ക്കം, അ​യ​ൽ​വാ​സി​യു​ടെ മ​ർ​ദ​ന​മേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ കൊ​ല്ല​പ്പെ​ട്ടു

ചേ​ർ​പ്പ്: മ​ദ്യ​പാ​ന​ത്തി​നി​ടെ സു​ഹൃ​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റു പ്ര​വാ​സി​യാ​യ ഗൃ​ഹ​നാ​ഥ​ൻ കൊ​ല്ല​പ്പെ​ട്ടു. വെ​ങ്ങി​ണി​ശേ​രി സെ​ന്‍റ​റി​നു​സ​മീ​പം മു​ട്ടി​പ്പാ​ലം റോ​ഡി​ൽ തേ​റാ​ട്ടി​ൽ രാ​ജു ജോ​ർ​ജ് (52)ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ രാ​ജു​വി​ന്‍റെ സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ പു​ത്തൂ​ർ വീ​ട്ടി​ൽ പ്രി​ന്‍റോ ഫ്രാ​ൻ​സി​സി(42)​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

രാ​ജു ജോ​ർ​ജി​ന്‍റെ വെ​ങ്ങി​ണി​ശേ​രി​യി​ലെ വീ​ട്ടി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ദു​ബാ​യി​ലെ ക​മ്പ​നി​യി​ൽ ഇ​ല​ക്ട്രീ​ഷ്യ​നാ​യി​രു​ന്നു രാ​ജു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ദു​ബാ​യി​ൽ​നി​ന്നു വീ​ട്ടി​ലെ​ത്തി​യ​ത്. ര​ണ്ടാ​ഴ്ച​ത്തെ അ​വ​ധി​ക​ഴി​ഞ്ഞു തി​രി​ച്ചു​പോ​കാ​നി​രി​ക്കെ​യാ​ണ് സം​ഭ​വം.

രാ​ജു​വി​ന്‍റെ വീ​ടി​നു​പി​റ​കി​ൽ ക്ലോ​ക്ക് നി​ർ​മാ​ണ​ത്തി​നാ​യു​ള്ള ഔ​ട്ട്ഹൗ​സ് ഉ​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ​വ​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. രാ​ജു​വും പ്രി​ന്‍റോ​യും മ​റ്റു നാ​ലു സു​ഹൃ​ത്തു​ക്ക​ളും ഒ​ന്നി​ച്ചു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ ര​ണ്ടി​നു​മു​ന്പാ​യി നാ​ലു സു​ഹൃ​ത്തു​ക്ക​ൾ മ​ട​ങ്ങി​പ്പോ​യി. പി​ന്നീ​ട് മ​ദ്യ​ല​ഹ​രി​യി​ൽ രാ​ജു​വും പ്രി​ന്‍റോ​യും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.

‌മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജു സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ചേ​ർ​പ്പ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് രാ​ജു​വി​നെ കൂ​ർ​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ആ​ക്ര​മ​ണ​ത്തി​ൽ നി​ല​ത്തു​വീ​ണ രാ​ജു​വി​ന്‍റെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളൊ​ന്നും കാ​ണ​പ്പെ​ട്ടി​ട്ടി​ല്ല. ശ​ബ്ദം​കേ​ട്ട് എ​ത്തി​യ രാ​ജു​വി​ന്‍റെ ഭാ​ര്യ​യെ​യും പ്ര​തി ആ​ക്ര​മി​ച്ച​താ​യി പ​റ​യു​ന്നു.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ്രി​ന്‍റോ ഫ്രാ​ൻ​സി​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ര​ത്തി​ന്‍റെ ഫ്രെ​യി​മു​ക​ളി​ൽ ക്ലോ​ക്ക് നി​ർ​മി​ക്കു​ന്ന വ്യാ​പാ​രി​കൂ​ടി​യാ​യി​രു​ന്നു രാ​ജു. ചേ​ർ​പ്പ് പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

National

കാ​ണാ​താ​യ സ്ത്രീ ​അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

ജാം​ന​ഗ​ർ: ര​ണ്ടു ദി​വ​സ​മാ​യി കാ​ണാ​താ​യ സ്ത്രീ ​അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ. ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ലാ​ണ് സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് സ്ത്രീ ​വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യും ചെ​യ്തു.

സ്ത്രീ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി സം​ശ​യി​ക്കാ​തി​രി​ക്കാ​നാ​യി അ​വ​രു​ടെ മ​ക്ക​ളോ​ടൊ​പ്പം തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര സ്വ​ദേ​ശി​യാ​യ റി​ങ്കി​ദേ​വി ബ​ന്തു സിം​ഗ് 2021ൽ ​ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തെ​തു​ട​ർ​ന്ന് ജാം​ന​ഗ​റി​ൽ ത​ന്‍റെ മൂ​ന്ന് മ​ക്ക​ളോ​ടൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ൽ താ​ഴെ​യു​ള്ള വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന വി​ജ​യ് ഓ​ഡി​ച്ചി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് റി​ങ്കി​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. റി​ങ്കി​ദേ​വി​യും അ​യാ​ളു​മാ​യി സ​ഹോ​ദ​ര​തു​ല്യ​മാ​യ ബ​ന്ധ​മാ​യി​രു​ന്നെ​ന്ന് മ​ക്ക​ൾ പ​റ​ഞ്ഞു. ജാം​ന​ഗ​ർ പോ​ലീ​സ് ഉ​ട​ൻ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. ക​ഴു​ത്ത് ഞെ​രി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

അഭിഭാഷകന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം; അയല്‍വാസി അറസ്റ്റില്‍

കൊച്ചി: സിവില്‍ കേസ് കൊടുത്തതിലുള്ള വിരോധം മൂലം അഭിഭാഷകന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍.

എറണാകുളം എളംകുളം മഠത്തിപ്പറമ്പില്‍ വീട്ടില്‍ ഷിക്‌സണ്‍ (46) നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് എസ്‌ഐ ആര്‍. ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ അഞ്ചിന് വൈകുന്നേരം നാലിനാണ് പോണോത്ത് റോഡിലുള്ള അഡ്വ. കൃഷ്ണരാജിന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമണം നടത്തിയത്. വീടിന്‍റെ പ്രധാന വാതില്‍ ചവിട്ടി തുറന്ന് അകത്തു കടന്ന പ്രതിയെ തടഞ്ഞ ഹോം നഴ്‌സിനെയും പരാതിക്കാരന്‍റെ പ്രായമായ അമ്മയേയും മര്‍ദിക്കാന്‍ ശ്രമിക്കുകയും കാര്‍ പോര്‍ച്ചില്‍ ഉണ്ടായിരുന്ന ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ ചവിട്ടി താഴെയിട്ട് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.

വീടിന്‍റെ മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ ഹെല്‍മറ്റ് കൊണ്ട് അടിച്ചു തര്‍ക്കുകയേയും അഭിഭാഷകനെയും ഭാര്യയേയും അമ്മയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

Kerala

കാ​സ​ർ​ഗോ​ഡ് അ​യ​ൽ​വാ​സി​യു​ടെ അ​ടി​യേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു

 

 

കാ​സ​ർ​ഗോ​ഡ്: ക​രി​ന്ത​ളം കു​മ്പ​ള​പ്പ​ള്ളി​യി​ൽ വ​യോ​ധി​ക​നെ അ​യ​ൽ​വാ​സി ത​ല​ക്ക​ടി​ച്ചു​കൊ​ന്നു. ചി​റ്റ​മൂ​ല ഉ​ന്ന​തി​യി​ലെ ക​ണ്ണ​ൻ (80) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ ശ്രീ​ധ​ര​ൻ വ​ടി കൊ​ണ്ട് ത​ല​ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​ണ്ണ​നെ ആ​ശു​പ​തി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ നീ​ലേ​ശ്വ​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ആ​ക്ര​മ​ണ കാ​ര​ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

 

Kerala

കൊ​ട്ടാ​ര​ക്ക​ര​യി​ൽ വ​യോ​ധി​ക​യ്ക്ക് ക്രൂ​ര മ​ർ​ദ​നം; പ്ര​തി റി​മാ​ൻ​ഡി​ൽ

കൊ​ട്ടാ​ര​ക്ക​ര: ഗാ​ന്ധി​മു​ക്കി​ൽ റി​ട്ട. അ​ധ്യാ​പി​ക​യ്ക്ക് നേ​രെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ആ​ൾ റി​മാ​ൻ​ഡി​ൽ. കൊ​ട്ടാ​ര​ക്ക​ര ഗാ​ന്ധി​മു​ക്ക് മൈ​ത്രി ന​ഗ​റി​ൽ കൃ​ഷ്ണ​നി​വാ​സി​ൽ സ​ര​സ​മ്മ​യെ​യാ​ണ് (78) അ​യ​ൽ​വാ​സി ഗാ​ന്ധി​മു​ക്ക് മൈ​ത്രി ന​ഗ​റി​ൽ പൗ​വ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ശ​ശി​ധ​ര​നെ (70) വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളെ പി​ന്നീ​ട് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

തി​ങ്ക​ൾ വൈ​കി​ട്ട് നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. വാ​ക്കു​ത​ർ​ക്കം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യാ​യ ശ​ശി​ധ​ര​ൻ വ​യോ​ധി​ക‍്യാ​യ സ​ര​സ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി. വാ​യോ​ധി​ക​യെ വീ​ട്ടി​ൽ നി​ന്നു വ​ലി​ച്ചി​റ​ക്കി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലേ​ക്കു ക​ട​ന്നു​വ​ന്ന ശ​ശി​ധ​ര​നെ സ​ര​സ​മ്മ വ​ടി കൊ​ണ്ട് അ​ടി​ക്കു​ന്ന​തും അ​തി​നു ശേ​ഷം സ​ര​സ​മ്മ​യെ തി​രി​ച്ചു മ​ർ​ദി​ക്കു​ക​യും ക​ഴു​ത്തി​ൽ കു​ത്തി പി​ടി​ച്ചു ഭി​ത്തി​യി​ൽ ചേ​ർ​ത്തു നി​ർ​ത്തി മ​ർ​ദി​ക്കു​ന്ന​തും പ​ട​വു​ക​ളി​ൽ കൂ​ടി കാ​ലി​ൽ പി​ടി​ച്ചു വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ട് പോ​കു​ന്ന​തും സി​സി​ടി​വി വ​ഴി പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്.

വ​യോ​ധി​ക​യു​ടെ ത​ല​യി​ൽ അ​ഞ്ച് തു​ന്ന​ലും ഇ​രു കൈ​യി​ലും പു​റ​ത്തും പ​രി​കേ​റ്റി​ട്ടു​ണ്ട്. ഗാ​ന്ധി​മു​ക്കി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു സ​ര​സ​മ്മ. അ​യ​ൽ​വാ​സി​യു​മാ​യി നേ​ര​ത്തെ ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

ശ​ശി​ധ​ര​ന്‍റെ സു​ഖ​മി​ല്ലാ​ത്ത ഭാ​ര്യ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ വ​യോ​ധി​ക മ​ർ​ദി​ക്കു​ക​യും അ​വ​രു​മാ​യി വ​ഴ​ക്ക് ഉ​ണ്ടാ​കു​ക​യും പ​തി​വാ​യി​രു​ന്നു​വെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

Latest News

Corehub Up