ബാലാതിക്രമ വിരുദ്ധസമിതി നടത്തിയ സമ്മേളനം ഡോ.പി. ഗീത ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: ജില്ലയിൽ 2010 മുതൽ നടന്ന 28 കുട്ടികളുടെ ദുരൂഹമരണം എസ്ഐടി അന്വേഷിക്കാൻ സർക്കാർ തീരുമാനമെടുക്കണമെന്നും അതു സാധ്യമാകുന്നതുവരെ ശക്തമായ ജനകീയസമരം തുടരണമെന്നും ഡോ. പി. ഗീത ആവശ്യപ്പെട്ടു. എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബാലാതിക്രമ വിരുദ്ധസമിതി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡോ.പി. ഗീത.
വാളയാർ പെണ്‍കുട്ടികൾക്ക് നീതിക്കുവേണ്ടി നടന്നുവരുന്ന സമരത്തിന്റെ സ്വാഭാവിക വളർച്ചയാണ് ബാലാതിക്രമവിരുദ്ധ സമിതി നടത്തുന്ന ഈ പോരാട്ടമെന്ന് ആമുഖത്തിൽ സി.ആർ. നീലകണ്ഠൻ പറഞ്ഞു. ഇപ്പോഴും പോലീസ് സംവിധാനം സാധാരണ മനുഷ്യന് നീതി ഉറപ്പാക്കുന്ന വിധത്തിൽ മാറിയിട്ടില്ലെന്നു മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. സുജാതവർമ പറഞ്ഞു.
വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സലിൽ ലാൽ അഹമ്മദ് സ്വാഗതവും കാർത്തികേയൻ നന്ദിയും പറഞ്ഞു. എം. സുലൈമാൻ, അബ്ദുൾ അസീസ്, മാരിയപ്പൻ നീലിപ്പാറ, എസ്. ശിവരാജേഷ്, രാജേന്ദ്രൻ നായർ, എം. മായാണ്ടി, കെ. വാസുദേവൻ, ടി.പി. കനകദാസ്, രാജൻ പുലിക്കോട്, രമേഷ് പിരായിരി, കെ. രാമകൃഷ്ണൻ എന്നിവർ ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രസംഗിച്ചു.
Tags : Local News Nattuvishesham SIT arrives children's deaths