എക്സൈസ് ഉദ്യോഗസ്ഥര്‍ മാനന്തവാടിയിലെ ലോഡ്ജില്‍ പരിശോധന നടത്തുന്നു.
കല്‍പ്പറ്റ: ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി "ഹൈഡ് ഔട്ട്'എന്ന പേരില്‍ എക്സൈസ് ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ലോഡ്ജുകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍, ഹോട്ട് സ്പോട്ടുകള്‍ എന്നിവിടങ്ങളില്‍ രാസലഹരി വസ്തുക്കളുടെയും മറ്റും ഉപയോഗവും വില്‍പ്പനയും തടയുന്നതിന്റെ ഭാഗമായി പരിശോധന നടത്തി.
ബത്തേരി താലൂക്ക് പരിധിയില്‍ സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.സി. ഷാബു, എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ രാജേഷ് കോമത്ത്, എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വൈശാഖ്, എക്സൈസ് ഇന്റലിജന്‍സിലെ പ്രിവന്റീവ് ഓഫീസര്‍മാരായ എ.എസ്. അനീഷ്, പി.ആര്. വിനോദ്, റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.കെ. സുരേന്ദ്രന്, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) എം.എ. രഘു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിക്കോളാസ് ജോസ്, വി. സുധീഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബി.ആര്. രമ്യ, കെ.കെ. ബിന്ദു എന്നിവര്‍ പങ്കെടുത്തു.
മാനന്തവാടി താലൂക്കില്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍, അസി. ഇന്‍സ്പെക്ടര്‍ വി. രാജേഷ്, ഇഐ ആന്‍ഡ് ഐബിയിലെ അസി. ഇന്‍സ്പെക്ടര്‍(ഗ്രേഡ്) സുരേഷ് വെങ്ങാലിക്കുന്നേല്‍, റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ ഇ. അനൂപ്, സി. സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.യു. ജോബിഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ജയശ്രീ എന്നിവര്‍ പങ്കെടുത്തു.
വൈത്തിരി താലൂക്കില്‍ കല്‍പ്പറ്റ റേഞ്ച് ഇന്‍സ്പെക്ടര്‍ ജി. ജിഷ്ണു, അസി. ഇന്‍സ്പെക്ടര്‍(ഗ്രേഡ്) ജി. അനില്‍കുമാര്‍, എക്സൈസ് ഇന്റലിജന്‍സിലെ അസി. ഇന്‍സ്പെക്ടര്‍(ഗ്രേഡ്) സി.വി. ഹരിദാസ്, പ്രിവന്റീവ് ഓഫീസര്‍ കൃഷ്ണന്‍കുട്ടി, കല്‍പ്പറ്റ റേഞ്ചിലെ വനിതാ സിവല്‍ എക്സൈസ് ഓഫീസര്‍ മുനീറ, ഇഐ ആന്‍ഡ് ഐബിയിലെ സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ മുനീര്‍, കല്‍പ്പറ്റ റേഞ്ചിലെ സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ടി.പി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Wayanad