പ്രതീകാത്മക ചിത്രം
തടിക്കടവ്: ചപ്പാരപ്പടവ് പഞ്ചായത്ത് മണാട്ടി വാർഡിലുള്ള വയോജനങ്ങളായ ആളുകൾക്ക് വേണ്ടി ആയുർവേദ ചികിത്സ ലഭിക്കുന്നതിനായി ആഴ്ചയിൽ രണ്ടുദിവസമെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ കെ.സി. ലക്ഷ്മണൻ ഗ്രാമസഭ മുമ്പാകെ പ്രമേയം അവതരിപ്പിച്ചു.
ഇപ്പോൾ ദീർഘദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും പൊതുഗതാഗത സൗകര്യം കുറഞ്ഞ പ്രദേശം ആയതിനാലും പ്രായമായവർക്ക് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും പരിഗണിച്ച് ഡോക്ടറുടെ സേവനം ലഭ്യമാക്കണം. നിർധരരായ രോഗികൾക്ക് അമിത വാഹന ചാർജ് നൽകി ദൂരെയുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ പ്രയാസമാണെന്നും മരുന്ന് ഉൾപ്പെടെ സൗജന്യമായി ലഭിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Doctor's