x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട്ട​ർ മെ​ട്രോ സ​ർ​വീ​സ് കു​മ്പ​ള​ങ്ങി​യി​ലേ​ക്ക് നീ​ട്ട​ണ​മെ​ന്ന്


Published: July 17, 2026 05:12 AM IST | Updated: July 17, 2026 05:12 AM IST

കു​മ്പ​ള​ങ്ങി​യി​ലേ​ക്ക് വാ​ട്ട​ർ മെ​ട്രോ നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​റു​പ്പ​ശേ​രി നി​വേ​ദ​നം ന​ല്കു​ന്നു.

ഫോ​ർ​ട്ടു​കൊ​ച്ചി: രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ടൂ​റി​സം ഗ്രാ​മ​മാ​യ കു​മ്പ​ള​ങ്ങി​യി​ലേ​ക്ക് വാ​ട്ട​ർ മെ​ട്രോ സ​ർ​വീ​സ് നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​റു​പ്പ​ശേ​രി നി​വേ​ദ​നം ന​ൽ​കി.

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് മൂ​ലം കു​ന്പ​ള​ങ്ങി​യി​ലേ​ക്ക് റോ​ഡ് മാ​ർ​ഗം വ​ന്നു പോ​കു​ന്ന​തി​ന് വി​ദേ​ശ സ്വ​ദേ​ശ, സ​ഞ്ചാ​രി​ക​ൾ ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര​മാ​യി വാ​ട്ട​ർ മെ​ട്രോ കു​മ്പ​ള​ങ്ങി​യി​ലേ​ക്കും ക​ണ്ണ​മാ​ലി​യി​ലേ​ക്കും നീ​ട്ട​ണം.

എ​റ​ണാ​കു​ള​ത്തു നി​ന്നും ഫോ​ർ​ട്ട് കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി​ലേ​ക്ക് പോ​കു​ന്ന വാ​ട്ട​ർ മെ​ട്രോ തോ​പ്പും​പ​ടി വ​ഴി തേ​വ​ര അ​രൂ​ർ പാ​ലം ക​ട​ന്ന് കു​മ്പ​ള​ങ്ങി​പാ​ർ​ക്ക്, ക​ല്ല​ഞ്ചേ​രി, ക​ണ്ണ​മാ​ലി പ​ള്ളി​വ​രെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് കു​മ്പ​ള​ങ്ങ​യി​ലേ​ക്കും ചെ​ല്ലാ​നം പു​ത്ത​ൻ​തോ​ട് ബീ​ച്ച് അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന ടൂ​റി​സ്റ്റു​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും സ​ഹാ​യ​ക​ര​മാ​യി​രി​ക്കും. ഇ​തു​മൂ​ലം കാ​യ​ലി​ലെ എ​ക്ക​ലു​ക​ൾ നീ​ക്കം ചെ​യ്യ​പ്പെ​ടു​ന്ന​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഗു​ണ​ക​ര​മാ​കു​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം കൈ​മാ​റി​യ​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ർ​ഗ​രേ​റ്റ് ലോ​റ​ൻ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ജ്യോ​തി ജൂ​ഡ്, ടേ​സി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​രും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up